എടക്കര: കലാലയങ്ങളെ കൊലക്കളമാക്കി മാറ്റുകയാണ് എസ് എഫ് ഐ ചെയ്യുന്നതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി. ചുങ്കത്തറ കെ എസ് യു മാര്‍ത്തോമ കോളജ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡന്റ് ലിജു അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി വി വി പ്രകാശ്, ഡി സി സി ജനറല്‍ സെക്രട്ടറി വി എ കരീം, കെ എസ് യു ജില്ലാ പ്രസിഡന്റ് ജിഷാം പുലാമന്തോള്‍, കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അനീസ് കരുളായി, റിയാസ് എടക്കര, ജേക്കബ്, പരപ്പന്‍ ഹംസ, ഗഫൂര്‍ ചുങ്കത്തറ, ഉബൈസ് ചിലായര്‍ സംസാരിച്ചു.
എസ് എഫ് ഐ കലാലയങ്ങളെ കൊലക്കളമാക്കി മാറ്റുന്നു: വി എസ് ജോയി
Malappuram News
0
إرسال تعليق