ബൈക്കപകടം: അദ്ധ്യാപികയടക്കം രണ്ട് പേര്‍ക്ക് പരിക്ക്

വള്ളിക്കുന്ന്‌: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അദ്ധ്യാപികയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. അരിയല്ലൂര്‍ മാധവാനന്ദവിലാസം എ.എല്‍.പി. സ്‌കൂള്‍ അധ്യാപിക മീന, മുണ്ടക്കാട്ട് കൊളത്തറ ചന്ദ്രന്റെ മകന്‍ ശ്രീനിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്രീനിഷിനെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആസ്​പത്രിയിലും മീനയെ കോഴിക്കോട് മിംസ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. അത്താണിക്കല്‍ നേറ്റീവ് സ്‌കൂളിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ്‌ അപകടമുണ്ടായത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post