അരീക്കോട്: സൂര്യാതപമേറ്റ് മണല്‍ത്തൊഴിലാളിയായ യുവാവിനെ അരീക്കോട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂങ്കുടി കിഴക്കേ പറമ്പന്‍ സൈഫുള്ള (27)ക്കാണ് പൊള്ളലേറ്റത്. ചാലിയാറില്‍ മണലെടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം. കടുത്ത നീറ്റല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആദ്യദിവസം തണുത്ത വെള്ളമൊഴിച്ചും ഐസ്‌വെച്ചും മറ്റും പൊള്ളലിന്റെ തീവ്രത കുറയ്ക്കാന്‍ ശ്രമിച്ചു. ക്രമേണ പൊള്ളലേറ്റ ഭാഗത്ത് വെള്ളംനിറഞ്ഞ കുമിളകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ശനിയാഴ്ച ആസ്?പത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രഥമ ശുശ്രൂഷകള്‍ക്കുശേഷം ആവശ്യമായ മരുന്നുകളും നല്‍കിയിട്ടുണ്ടെന്നും പൊള്ളല്‍ ഗുരുതരമല്ലെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. യു. ബാബു അറിയിച്ചു.
യുവാവിന് സൂര്യാതപമേറ്റു
Malappuram News
0
إرسال تعليق