നീനാ ബാലന്‍ പുരസ്‌കാരംപുനലൂര്‍ രാജന് സമ്മാനിച്ചു

കോഴിക്കോട്: നീനാ ബാലന്‍ പുരസ്‌കാരം ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന് എം.കെ. രാഘവന്‍ എം.പി. സമ്മാനിച്ചു. എന്‍.ബി. കൃഷ്ണക്കുറുപ്പ് പൊന്നാടയണിയിച്ചു. ഭാസി മലാപ്പറമ്പ് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. നീനാ ബാലന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.
നീന ബാലന്‍ അനുസ്മരണ പ്രഭാഷണം മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. പി. ദാമോദരന്‍, എന്‍.ഇ. ബാലകൃഷ്ണ മാരാര്‍, കെ.പി. കുഞ്ഞിമൂസ, ട്രസ്റ്റ് കണ്‍വീനര്‍ അഡ്വ. എം. രാജന്‍, ഡോ. കെ. മൊയ്തു, നടന്‍ കോഴിക്കോട് നാരായണന്‍ നായര്‍, പി.കെ. കൃഷ്ണനുണ്ണി രാജ, പടിയേരി ഗോപാലകൃഷ്ണന്‍, രാമചന്ദ്രമേനോന്‍ സംസാരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم