മഞ്ചേരി: മീന്‍പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ച് മീന്‍പിടിക്കുന്നതിനിടെയാണ് അപകടം. നെല്ലിക്കുത്ത് മുക്കം സ്വദേശി ചോലാക്കല്‍ അടവങ്കാരന്‍ സക്കീര്‍ ഹുസൈന്‍ (40) ആണ് ഷോക്കേറ്റ് മരിച്ചത്. ഗുഡ്‌സ് ഓട്ടോഡ്രൈവറായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 4.30നാണ് സംഭവം. കടലുണ്ടി പുഴയില്‍ നെല്ലിക്കുത്ത് പാലത്തിന് സമീപം മീന്‍പിടിക്കുന്നതിനിടെ ഷോക്കേറ്റ ഉടനെ കൊരമ്പയില്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ. ഹസീന കൂട്ടിലങ്ങാടി, മകന്‍. ആദില്‍ ഹുസൈന്‍, പരേതനായ എടവങ്കാരന്‍ അബ്ദുള്ളയുടെയും ആയിശയുടെയും രണ്ടാമത്തെ മകനാണ്. സഹോദരങ്ങള്‍ ഉസ്മാന്‍ (ദമാം), ലിയാഖത്ത് സഫറുള്ള (ജിദ്ദ), സുഹ്‌റ, റംല, ഷഹര്‍ബാന്‍, സബ്‌ന, ജസീന, സലീന.
മീന്‍പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
Malappuram News
0
إرسال تعليق