മില്‍മാ ഫെസ്റ്റ്-ഹെഫര്‍ ഷോ: ഉദ്ഘാടനം രണ്ടിന്

മലപ്പുറം: ജില്ലാ മില്‍മാ ഫെസ്റ്റും ഹെഫര്‍ ഷോയും ഏപ്രില്‍ രണ്ടിന് നിലമ്പൂരില്‍ ക്ഷീരവികസന മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് ചില്ലിങ് പ്ലാന്റില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനെ മന്ത്രി ആദരിക്കും.
നിലമ്പൂര്‍ സ്‌പെഷല്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനവും മികച്ച ഡെയറി ഫാം ഉടമയെ ആദരിയ്ക്കലും മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷയാകും. കൂടുതല്‍ ഗുണനിലവാരമുള്ള പാല്‍ മില്‍മക്ക് നല്‍കിയ സംഘത്തിനുള്ള അവാര്‍ഡ് ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് കൈമാറും. മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് മുഖ്യ പ്രഭാഷണവും ജില്ലയിലെ മികച്ച ക്ഷീര സംഘത്തിനുള്ള അവാര്‍ഡ് ദാനവും നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി വര്‍ഗ്ഗീസ് ജില്ലയിലെ മികച്ച പുല്‍കൃഷി തോട്ടം ഉടമക്കുള്ള അവാര്‍ഡ് ദാനവും നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് കൂടുതല്‍ പാല്‍ നല്‍കിയ സംഘത്തിനുള്ള അവാര്‍ഡ് ദാനവും മലപ്പുറം ജില്ലാപഞ്ചായത്ത് അംഗം എം എ റസാഖ് ജനശ്രീ ബീമായോജന ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ആനുകൂല്യവും നല്‍കും.
ജാര്‍ജ് കെ ആന്റണി മില്‍മ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. ശ്രീകുമാര്‍ മില്‍മ ഫാം സപ്പോര്‍ട്ട് പദ്ധതി സബ്‌സിഡി നല്‍കും. കെ പി കുഞ്ഞുമുഹമ്മദ് കാറ്റ്ല്‍ ഇന്‍ഷുറന്‍സ് ക്ലെയിം വിതരണം ചെയ്യും.
മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ ചെയര്‍മാന്‍ പി പി ഗോപിനാഥപിള്ള സ്വാഗതവും പി ആന്‍ഡ് ഐ സീനിയര്‍ മാനേജര്‍ കെ ദാമോദരന്‍ നായര്‍ നന്ദിയും പറയും. മലബാര്‍ മേഖലാ യൂനിയന്‍ മാനേജിങ് ഡയറക്ടര്‍ കെ ടി തോമസ് റിപ്പോര്‍ട്ട് അവതിരിപ്പിക്കും.രാവിലെ 10 ന് 'മാറ്റത്തിനൊപ്പം മലബാര്‍ മില്‍ക്ക് യൂനിയന്‍' വിഷയത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ മില്‍മ മാനേജിങ് ഡയറക്ടര്‍ കെ ടി തോമസ് സംസാരിക്കും. യൂനിയന്‍ നടപ്പാക്കുന്ന ഹെഫര്‍ ഡെവലപ്‌മെന്റ് പദ്ധതിയിലുള്‍പ്പെട്ട കിടാരികളെ പങ്കെടുപ്പിച്ച് ഹെഫര്‍ ഷോ നടത്തുന്നുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم