നിലമ്പൂര്‍ : കരുളായി കിണറ്റിങ്ങലില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനം. അഞ്ചു പേര്‍ക്ക് പരുക്ക്. ടാക്‌സി ഡ്രൈവര്‍ അത്തിക്കല്‍ ഫാസില്‍ മൊക്കം പുതുമണ്ണില്‍ സഫീദലി, ഉഴുന്തന്‍ ആശിക്, കളംകുന്ന് ചോലയില് ഫായിസ്, തോക്കാടന്‍ രമേഷ് എന്നിവരാണ് നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് സംഘട്ടനമുണ്ടായത്. മണല്‍ തൊഴിലാളികള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ടാക്‌സി തൊഴിലാളികളും ടാക്‌സി തൊഴിലാളികള്‍ ആക്രമിക്കുകയായിരുന്നുവെന്ന് മറുപക്ഷവും ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് ടാക്‌സി തൊഴിലാളികളും ജനകീയ സമിതി പ്രവര്‍ത്തകരെന്ന പേരിലും കരുളായി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
ചേരിതിരിഞ്ഞ് സംഘട്ടനം; അഞ്ച് പേര്‍ക്ക് പരുക്ക്
Malappuram News
0
Post a Comment