വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്തംഗം മണല്‍ പ്രശ്നം പരിഹരിക്കാന്‍ രൂപീകൃതമായ സബ് കമ്മിറ്റിയില്‍ നിന്നും രാജിവച്ചു. എല്‍ഡിഎഫ് അംഗം ബാബുരാജാണ് രാജിവച്ചത്. മണല്‍ വിതരണത്തിലെ ഭരണസമിതിയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് ബാബുരാജ് പറഞ്ഞു. യു.ഡി.എഫിലെ ടി.പി. അഹമ്മദുകുട്ടി, മുസ്തഫ വില്ലറായില്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. കമ്മിറ്റി നിഷ്‌ക്രിയമാണെന്ന് ബാബുരാജ് ആരോപിച്ചു.
പഞ്ചായത്തംഗം സബ് കമ്മിറ്റിയില്‍ നിന്നും രാജിവച്ചു
Web Desk SN
0
Post a Comment