മേലാറ്റൂര്‍: കെട്ടിട നിര്‍മ്മാണതൊഴിലാളി മരിച്ചു. കര്‍ക്കിടാംകുന്ന് ആലുങ്ങല്‍ അത്താണിയിലെ പാമ്പലത്ത് ഭാസ്‌കരനാ(33)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കാഞ്ഞിരംപാറയില്‍ വീട്‌നിര്‍മ്മാണജോലിയിലേര്‍പ്പെട്ടിരുന്ന ഭാസ്‌കരന്‍ ഉച്ചഭക്ഷണത്തിനുശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. കൂടെയുള്ളവര്‍ വിളിച്ചിട്ടും ഉണരാത്തതിനെ തുടര്‍ന്ന് ഉടന്‍ ഉച്ചാരക്കടവിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. ഭാര്യ: സരോജിനി (മുത്ത്). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഗോപാലന്‍, സഹദേവന്‍.
കെട്ടിട നിര്‍മ്മാണതൊഴിലാളി മരിച്ചു
Malappuram News
0
إرسال تعليق