റയില്‍വേ ബജറ്റ് മലബാറിനെ അവഗണിച്ചതായി ആക്ഷേപം

കോഴിക്കോട്: റയില്‍വേ ബജറ്റ് മലബാറിനെ പൂര്‍ണമായി അവഗണിച്ചതായി ആക്ഷേപം. ആഴ്ചയില്‍ ആറു ദിവസം ഓടിയിരുന്ന മംഗലാപുരം - ചെന്നൈ എക്‌സ്പ്രസ് ദിവസേനയാക്കി എന്നതു മാത്രമാണ് മലബാറിന് അനുവദിച്ച ഏക ആനുകൂല്യം. മലബാറിലേക്കു പുതിയ സര്‍വീസുകള്‍ അനുവദിക്കാന്‍ റയില്‍വേ മന്ത്രിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നു മുഖ്യമന്ത്രി ഉള്‍പ്പെടെ ജനപ്രതിനിധികളോട് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അഡ്വ. പി. ജി. അനൂപ് നാരായണന്‍ ആവശ്യപ്പെട്ടു. റയില്‍വേ ബജറ്റ് മലബാറിനെ തീര്‍ത്തും നിരാശപ്പെടുത്തിയെന്നു കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ടി. പി. അഹമ്മദ് കോയ അഭിപ്രായപ്പെട്ടു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم