വന്യ മൃഗങ്ങളെ തടയാന്‍ പദ്ധതി

നിലമ്പൂര്‍ : നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഒരു ലക്ഷത്തി മുപ്പത്തിയൊന്നായിരത്തി അഞ്ഞൂറ് രൂപയുടെ മിച്ച ബജറ്റ് അവതരിപ്പിച്ചു. 23,52,16,500 രൂപ വരവും 23,50,85,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എച്ച് ഇഖ്ബാലാണ് അവതരിപ്പിച്ചത്.
ബ്ലോക്കിലെ 105 വാര്‍ഡുകളില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കുന്നതിനും വന്യമൃഗശല്യം തടയുന്നതിനും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
നടപ്പുവര്‍ഷത്തില്‍ 458 വീടുകള്‍ നിര്‍മിക്കാന്‍ തുക നീക്കി വെച്ചിട്ടുണ്ട്. ജനറല്‍ വിഭാഗത്തിന് 21ഉം പട്ടിക വര്‍ഗത്തിന് 60 വീടുകളഉം നിര്‍മിക്കും. ജനറല്‍,എസ് ടി വിഭാഗത്തിന് രണ്ട് വീതവും എസ് സി വിഭാഗത്തിന് രണ്ടര ലക്ഷവും നല്‍കും. ബ്ലോക്കില്‍ ആവശ്യമുള്ള എല്ലാ കുടുംബങ്ങള്‍ക്കും കമ്പോസ്റ്റ് പ്ലാന്റുകള്‍ നിര്‍മിക്കാന്‍ 800 രൂപയും റിംഗ് കമ്പോസ്റ്റ് പ്ലാന്റുകള്‍ക്ക് 1800 രൂപയും നല്‍കും.
പ്ലാസ്റ്റിക് ഷെഡിംഗ് പ്ലാന്റ് നിര്‍മാണത്തിന് പത്ത് ലക്ഷവും തുണി, കൈത്തറി സഞ്ചി പ്രചരണത്തിന് ഒരു ലക്ഷവും ഗ്രാമീണ റോഡ് വികസനത്തിനായി 42 ലക്ഷവും തൊഴിലുറപ്പ് പദ്ധതികള്‍ക്കായി എട്ട് കോടി രൂപയും വിദ്യാഭ്യാസ പ്രവര്‍ത്തികള്‍ക്കായി മൂന്ന് ലക്ഷവും നീക്കി വെച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി വര്‍ഗീസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post