നെല്ലിക്കുത്ത് ഉസ്താദ് ഉറൂസ് മുബാറക്കിന് തുടക്കം

മഞ്ചേരി: പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും മലപ്പുറം ജില്ലാ സംയുക്ത ഖാസിയുമായിരുന്ന ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാരുടെ ഉറൂസ് മുബാറക്കിന് പ്രഢമായ തുടക്കം. മമ്പുറം, ഒതുക്കുങ്ങല്‍, കുണ്ടൂര്‍, പാണക്കാട്, മഞ്ചേരി, പയ്യനാട് തുടങ്ങി മഖാമുകളിലൂടെ നടന്ന പതാക ജാഥ വൈകുന്നേരം നെല്ലിക്കുത്ത് മഖാം പരിസരത്ത് സംഗമിച്ചതോടെയാണ് പരിപാടികള്‍കദ്ക് തുടക്കമായത്. സ്വാഗതസംഘം രക്ഷാധികാരി സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് പതാക ഉയര്‍ത്തി. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രാര്‍ഥന നിര്‍വഹിച്ചു. സി എം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സി മുഹമ്മദ് ഫൈസി, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഹസന്‍ മുസ്‌ലിയാര്‍ വയനാട്, സൈനുദ്ദീന്‍ സഖാപി ഇരുമ്പുഴി, പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, അലവി ദാരിമി ചെറുകുളം, സൈതലവി ദാരിമി ആനക്കയം സംബന്ധിച്ചു. ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി സ്വാഗതവും അഹമ്മദ്കുട്ടി സഖാഫി നന്ദിയും പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post