ദേശീയ കൈത്തറിമേള 24ന് സമാപിക്കും

കോഴിക്കോട്: കേന്ദ്രകൈത്തറി വികസന കമ്മിഷണറേറ്റിന്റെയും കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം, കേരള കൈത്തറി ഡയറക്ടറേറ്റ് എന്നിവയുടെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ നടക്കുന്ന ദേശീയ കൈത്തറി വസ്ത്ര പ്രദര്‍ശനമേള ശനിയാഴ്ച സമാപിക്കും.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, പശ്ചിമബംഗാള്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പോണ്ടിച്ചേരി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ കൈത്തറി വസ്ത്രങ്ങള്‍ ഒരേ സ്ഥലത്ത് ഇടനിലക്കാരില്ലാതെ ലഭിക്കുന്നുവെന്നതാണ് പ്രദര്‍ശനത്തിന്റെ പ്രത്യേകത. കേരള സര്‍ക്കാര്‍ 20 ശതമാനം റിബേറ്റ് പ്രത്യേകമായി നല്‍കുന്നുണ്ട്. പരുത്തി മുതല്‍ വസ്ത്രമാകുന്നതുവരെയുള്ള വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുന്ന തീം പവലിയന്‍ മേളയിലെ ആകര്‍ഷകമാണ്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم