മലപ്പുറം ഫെഡറല്‍ ബേങ്ക് ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റി

മലപ്പുറം: ഫെഡറല്‍ ബേങ്ക് മലപ്പുറം ശാഖയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി നിര്‍വ്വഹിച്ചു. മലപ്പുറം കിഴക്കേത്തലയിലെ ബാവാസ് ആര്‍ക്കേഡിലാണ് പുതിയ ഓഫീസ്. ശാഖയോടൊപ്പം ബേങ്കിന്റെ മലപ്പുറം റീജണല്‍ ഓഫീസും പ്രവര്‍ത്തനം തുടങ്ങി. റീജിണല്‍ ഓഫീസ് ഉദ്ഘാടനം പി.ഉബൈദുളള എം.എല്‍.എയും എ.ടി.എം ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫയും, പ്രയോറിറ്റിലോഞ്ച് ഉദ്ഘാടനം പാലോളി കുഞ്ഞിമുഹമ്മദും നിര്‍വ്വഹിച്ചു.
ഗോള്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് അയമുഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം മുനിസിപ്പല്‍ യൂണിറ്റ് പ്രസിഡന്റ് മൂസ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഫെഡരല്‍ ബേങ്ക് ചീഫ് ജനറല്‍ മാനേജര്‍ ടി.എസ്. ജഗദീശന്‍ അധ്യക്ഷത വഹിച്ചു. കെ.മോഹന്‍ദാസ് സ്വാഗതവും കെ.വി. പൈലി നന്ദിയും പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post