ജനകീയ റെയ്ഡില്‍ വിദേശ മദ്യം പിടികൂടി

വേങ്ങര: ജനകീയ റെയ്ഡില്‍ വിദേശ മദ്യശേഖരം പിടികൂടി. കച്ചവടക്കാരനായ യുവാവിനെ പോലീസില്‍ ഏല്‍പ്പിച്ചു. അച്ചനമ്പലം സ്വദേശി കടങ്ങോട്ടിരി ഗഫൂര്‍ (35)നെയാണ് പിടികൂടിയത്. ഗഫൂര്‍ പുതുതായി പെരണ്ടക്കലില്‍ നിര്‍മിക്കുന്ന വീടിന്റെ ഉള്ളില്‍ നിന്നാണ് വില്‍പ്പനക്കായി സൂക്ഷിച്ചുവെച്ച മദ്യകുപ്പികള്‍ പിടികൂടിയത്. മദ്യ-മയക്കുമരുന്നിനെതിരെ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സുരക്ഷ പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച സമിതിയാണ് ജനകീയ റെയ്ഡ് നടത്തിയത.് പിടിയിലായ ഗഫൂര്‍ നേരത്തെയും അനധികൃത വിദേശ മദ്യ വില്‍പ്പന കേസില്‍ പിടിയിലായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെടുമ്പള്ളി സൈതു, വാര്‍ഡ് അംഗം സി കെ മൂസ, നമ്പോല ഹംസ, കാമ്പ്രന്‍ യൂനുസ്, പനകത്ത് ഹുസൈന്‍ ഹാജി തുടങ്ങിയവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. മദ്യവും പ്രതിയേയും വേങ്ങര എസ് ഐ വേലായുധന് കൈമാറി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم