തൃശ്ശൂര്‍ : ഔഷധിയുടെയും ഔഷധസ്യബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാന വനം വകുപ്പിന്റെ വനസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് വേണ്ടി നെല്ലിക്ക ജ്യൂസ് നിര്‍മാണ പരിശീലനം നടത്തി. പരിശീലന പരിപാടിയുടെ ദക്ഷിണമേഖലാതല ഉദ്ഘാടനം പ്രൊഫ.വി.ജി. തമ്പി നിര്‍വഹിച്ചു. റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്‍. കമലാഹര്‍ മുഖ്യപ്രഭാഷണം നടത്തി. ആംല മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ.കെ.എസ്. രജിതന്‍ അധ്യക്ഷത വഹിച്ചു. ഡോ.ഗോപില്‍, പി.കെ. വേലായുധന്‍ എന്നിവര്‍ ഉദ്ഘാടനയോഗത്തില്‍ പ്രസംഗിച്ചു. ഏഴുതരത്തിലുള്ള നെല്ലിക്ക ജ്യൂസുകളും ഉപോല്പന്നങ്ങളും നിര്‍മിക്കുന്നതിനുള്ള പരിശീലന പരിപാടിയാണ് നടത്തിയത്.
നെല്ലിക്ക ജ്യൂസ് നിര്‍മാണ പരിശീലനം
Malappuram News
0
إرسال تعليق