അങ്ങാടിപ്പുറത്ത് ഗുഡ്‌സ് വാഗണുകള്‍ എത്തി

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷ്യധാന്യങ്ങള്‍ കയറ്റിയ ഗുഡ്‌സ് വാഗണുകള്‍ എത്തി. ഇതോടെ ഗുഡ്‌സ് ലൈനുകളുടെ നിര്‍മാണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇതിനകം പൂര്‍ത്തീകരിച്ചിരുന്നതിനാല്‍ ഈ സ്റ്റേഷനിലേക്ക് ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ ചരക്ക് ട്രെയ്‌നുകള്‍ നിര്‍ത്തിടാനും തടസമില്ലാതെ എത്താനും സാധ്യമാകും. കഴിഞ്ഞ ദിവസം 21 വാഗണുകളുള്ള ഭക്ഷ്യ ധാന്യങ്ങടങ്ങിയ ട്രെയിനാണ് അങ്ങാടിപ്പുറത്ത് എത്തിയത്.
കഴിഞ്ഞ മൂന്നു മാസം ഇവിടെ ഗുഡ്‌സ് ട്രെയിന്‍ എത്തിയിരുന്നില്ല. ഇതുമൂലം താലൂക്കിലെ റേഷന്‍ വിതരണത്തിനുള്ള ഭക്ഷ്യസാധനങ്ങള്‍ ലോറി മാര്‍ഗമായിരുന്നു എത്തിച്ചിരുന്നത്. റെയില്‍വേ 41 വാഗണുകള്‍ ഉള്‍പ്പെട്ട ഒരു റേക്ക് നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കിയാലെ ഭക്ഷ്യധാന്യ വാഗണുകള്‍ അനുവദിക്കുമെന്ന റെയില്‍വേയുടെ നിയമം ആശങ്ക ഉയര്‍ന്നുവെങ്കിലും അങ്ങാടിപ്പുറത്തും കുറ്റിപ്പുറത്തുമായി ഒരു റേക്ക് നിര്‍ത്തിയിട്ട് നിലവിലെ സ്ഥിതി തുടരാനാകൂവെന്നാണ് പ്രതീക്ഷ. റെയില്‍വേയുടെ വികസനവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുണ്ടായിരുന്ന എഫ് സി ഐ യുടെ കെട്ടിടം പൊളിച്ചു നീക്കം ചെയ്തിരുന്നു. ഗോഡൗണിന്റെ പ്രവൃത്തികള്‍ക്ക് താത്കാലികമായി ഒരു ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. വൈ ബ്രിഡ്ജിന് സമീപത്തായി എഫ് സി ഐയുടെ രണ്ട് നിലകളോടെയുള്ള കെട്ടിടത്തിന് പദ്ധതികാളിവ്ഷ്‌കരിച്ചിട്ടുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم