കുട്ടികളില്ലാത്ത ദമ്പതിമാരുടെ ജില്ലാ സമ്മേളനം 31ന് മലപ്പുറത്ത്

മലപ്പുറം: കുട്ടികളില്ലാത്ത ദമ്പതിമാരുടെ സംഘടനയായ പ്രൊജിനി ഫ്രീ കപ്പിള്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ ജില്ലാ സമ്മേളനം മാര്‍ച്ച് 31ന് മലപ്പുറം മാളിയേക്കല്‍ ടൂറിസ്റ്റ് ഹോമില്‍ നടക്കും. കുട്ടികളുണ്ടാകുന്നതിനായി വര്‍ഷങ്ങളായി ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്ക് ചെലവഴിച്ച് ഒടുവില്‍ രോഗം പിടിപെട്ട് നിരാശരായി കഴിയുന്ന നൂറുകണക്കിന് ദമ്പതിമാര്‍ സമൂഹത്തില്‍ ജീവിച്ചുവരവേ അവരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുകയും പരസ്പരം സാന്ത്വനമാകുകയുമാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളില്ലാത്തവരെക്കുറിച്ച് സമഗ്ര സര്‍വേ നടത്തി സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക, ഇവരുടെ പ്രശ്‌നപരിഹാരത്തിനും ക്ഷേമപദ്ധതികള്‍ക്കുമായി ബജറ്റില്‍ തുക വകയിരുത്തുക, വന്ധ്യതാ ചികിത്സയുടെ പേരിലെ ചൂഷണം അവസാനിപ്പിക്കുക, ദത്തെടുക്കല്‍ നിയമത്തില്‍ ഭേദഗതിവരുത്തുക, കുട്ടികളില്ലെന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് /പഞ്ചായത്ത് ഓഫീസുകളില്‍നിന്ന് നല്‍കുക,പെന്‍ഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കൂട്ടായ്മയില്‍ പങ്കുചേരാന്‍ അസരവുമുണ്ട്. ഫോണ്‍: 8089984401

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم