കാളികാവ്: പനിബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കാളികാവ് പെവുന്തറയിലെ എടപ്പറ്റ സുന്ദരന്റെ മകന്‍ അശ്വിന്‍ (ആറ്) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. മൂന്നാഴ്ചയായിട്ട് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് അശ്വിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത. അമ്പലക്കടവ് എ.എം.എല്‍.പി സ്‌കൂള്‍ ഒന്നാംതരം വിദ്യാര്‍ഥിയാണ്. മാതാവ്: ബേബി. സഹോദരിമാര്‍: സുരമ്യ, അശ്വിനി.
പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
Malappuram News
0
إرسال تعليق