വളാഞ്ചേരി: വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും, കോട്ടക്കല്‍ മണ്ഡലം ലഹരിവിരുദ്ധ ബോധവത്ക്കരണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ വളാഞ്ചേരി കമ്മ്യൂനിറ്റി ഹാളില്‍ പഞ്ചായത്ത് തല ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടി വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി പി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ഒ എം ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ നിയോജക മണ്ഡലം ലഹരിവിരുദ്ധ ബോധവത്ക്കരണ സമിതി കണ്‍വീനര്‍ ഒ കെ കുഞ്ഞിക്കോമു മുഖ്യ പ്രഭാഷണം നടത്തി .മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒറ്റകത്ത് ജമീല, കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തൈക്കാടന്‍ അബു, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ വി വേലായുധന്‍, പ്രസന്ന, മീന, മുനീറ, വൈക്കത്തൂര്‍ എ യു പി സ്‌കൂള്‍ അധ്യാപകന്‍ ഗോവിന്ദ രാജന്‍ സംസാരിച്ചു. അടുത്ത മാസം ഒന്ന് മുതല്‍ പഞ്ചായത്തുതലത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും.
ലഹരി വിരുദ്ധ ബോധവത്ക്കരണം
Malappuram News
0
إرسال تعليق