ഉപ്പുമണല്‍ കഴുകുന്ന കേന്ദ്രത്തില്‍ റെയ്ഡ്: ഏഴ് ലോറികള്‍ കസ്റ്റഡിയിലെടുത്തു

എടപ്പാള്‍ : തവനൂര്‍ പഞ്ചായത്തിലെ അതളൂരില്‍ ഉപ്പുമണല്‍ കഴുകുന്ന കേന്ദ്രത്തില്‍ റെയ്ഡ് നടത്തി ഏഴ് ലോറികള്‍ കസ്റ്റഡിയിലെടുത്തു. രണ്ടു ജോലിക്കാരെ അറസ്റ്റുചെയ്തു.
കടലോരത്തുനിന്നും എടുക്കുന്ന ഉപ്പുമണല്‍ ഇവിടെ സ്‌റ്റോക്കുചെയ്ത് മോട്ടോര്‍ അടിച്ച് വെള്ളത്തില്‍ കഴുകി ഉപ്പുകളഞ്ഞ് ഉപഭോക്താക്കള്‍ക്ക് നല്‍കുകയായിരുന്നു. സ്ഥലത്തുനിന്നും മണല്‍ കൊണ്ടുവരവേയാണ് ഏഴ് ലോറികള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മണല്‍ ശുചീകരിച്ചിരുന്ന ഈശ്വരമംഗലം സ്വദേശി ബഷീര്‍ (28), അതളൂര്‍ സ്വദേശി മുനവര്‍ (28) എന്നിവരാണ് അറസ്റ്റിലായവര്‍. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഉപ്പുകലര്‍ന്ന മണല്‍ ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുന്നത് കെട്ടിടങ്ങളുടെ ബലക്ഷയത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم