ആധുനിക ചികിത്സാ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കും: മുഖ്യമന്ത്രി

വണ്ടൂര്‍: ആധുനിക ചികിത്സാ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഹോമിയോ കാന്‍സര്‍ ചികിത്സാ കേന്ദ്രം വണ്ടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പണക്കാരനും പാവപ്പെട്ടവനും ഒരു പോലെ ചികിത്സ ലഭിക്കാനുള്ള സൗകര്യമൊരുക്കും. സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നത് ആരോഗ്യ മേഖലയ്ക്കാണ്.
അലോപ്പതി, ആയുര്‍വേദ, ഹോമിയോ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ജനസമ്പര്‍ക്ക പരിപാടിയില്‍ കൂടുതല്‍ സഹായം ആവശ്യപ്പെട്ടത് മരുന്ന് വാങ്ങുന്നതിനാണ്. ഇതാണ് ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ അധ്യക്ഷനായി. കെട്ടിടോദ്ഘാടനം ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ നിര്‍വഹിച്ചു. സോവനീര്‍ പ്രകാശനം വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് നിര്‍വഹിച്ചു. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി പ്രാക്കുന്ന്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post