തിരുനാവായയില്‍ എഫ്.സി.ഐ ഗോഡൗണ്‍ സ്ഥാപിക്കും: കെ.വി.തോമസ്

കുറ്റിപ്പുറം: കുറ്റിപ്പുറം എഫ്.സി.ഐ ഗോഡൗണില്‍ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് എത്തിക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും പരിഹാരം കാണുന്നതിനും കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി കെ.വി.തോമസ് എഫ്.സി.ഐ ഗോഡൗണ്‍ സന്ദര്‍ശിച്ചു. തിരുനാവായയില്‍ എഫ്.സി.ഐ. ഗോഡൗണിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ മന്ത്രി ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസിനെ ചുമതലപ്പെടുത്തി. അത്യാധുനിക സൗകര്യങ്ങളോടെയുളള ഗോഡൗണ്‍ തിരുനാവായയില്‍ സ്ഥാപിക്കും. ഇതോടെ മലബാറിലെ റേഷന്‍ വിതരണ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, എം.പി.അബ്ദുസമദ് സമദാനി എം.എല്‍.എ, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, കേന്ദ്ര പ്ലാനിങ് ജോയിന്റ് സെക്രട്ടറി നവീന്‍ പ്രകാശ്, സംസ്ഥാന ഭക്ഷ്യവകുപ്പ് സെക്രട്ടറി പ്രദീപ് കുമാര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ എം.എസ്.ജയ, എഫ്.സി.ഐ. എക്‌സി.ഡയറക്ടര്‍(ചെന്നൈ)പി.പി.സിംഗ്, സംസ്ഥാന എഫ്.സി.ഐ ജനറല്‍ മാനെജര്‍, ബി.കെ.ഫിലിപ്, കോഴിക്കോട് ഏരിയാ മാനെജര്‍ സി.ശിവദാസ്, പാലക്കാട് ഏരിയാ മാനെജര്‍, കെ.വിജയകുമാര്‍, കോഴിക്കോട് മാനെജര്‍ പി.സി.പ്രഭാകരന്‍, തദ്ദേശ സ്വയംഭരണ വകുപ്പു പ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

English Summery
Will establish FCI go-down in Thirunavaya

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post