റേഷന്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട പൊതുസ്വഭാവമുള്ള
ചില സംശയങ്ങളും ഉത്തരങ്ങളും
? റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് എന്തൊക്കെയാണു ചെയ്യേണ്ടത്.
നിലവിലുളള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനായി അപേക്ഷാഫോമുകള്‍ തങ്ങളുടെ റേഷന്‍ കാര്‍ഡ് ഏതു റേഷന്‍കടയുടെ കീഴിലാണോ ആ റേഷന്‍കടയില്‍ നിന്ന് ഈ മാസം 19 വരെ സൗജന്യമായി ലഭിക്കും. അപേക്ഷാഫോം പൂരിപ്പിക്കുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഒരു ലഘുലേഖയും ഇതോടൊപ്പം ലഭിക്കും.
? പൂരിപ്പിച്ച അപേക്ഷകള്‍ റേഷന്‍ കടയില്‍ നല്‍കിയാല്‍ മതിയോ.
തെറ്റുകളില്ലാതെ കൃത്യമായി പൂരിപ്പിച്ച അപേക്ഷകള്‍ താലൂക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ വച്ചായിരിക്കും തിരികെ വാങ്ങുന്നത്. ഈ മാസം 19 നുശേഷം റേഷന്‍ കാര്‍ഡിനായി മുതിര്‍ന്ന വനിതാ അംഗത്തിന്റെ ഫോട്ടോ എടുക്കുന്നതിനുള്ള ക്യാമ്പുകള്‍ തുടങ്ങും. മാര്‍ച്ച് നാലിനു ഫോട്ടോ ക്യാമ്പുകള്‍ അവസാനിക്കും.
? ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണോ റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നത്? പുതുക്കുന്ന കാര്‍ഡില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണേ്ടാ.
നിലവില്‍ ഉപയോഗിച്ചുവരുന്ന റേഷന്‍ കാര്‍ഡിന്റെ കാലാവധി 2012-ല്‍ അവസാനിച്ചതാണ്. അതിനാല്‍ റേഷന്‍ കാര്‍ഡ് പുതുക്കല്‍ ജോലിയും ഭക്ഷ്യസുരക്ഷയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ മുന്‍ഗണനാ വിഭാഗത്തെ കണെ്ടത്തുന്ന ജോലിയും ഒരുമിച്ച് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പുതുക്കുന്ന കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗം, പൊതുവിഭാഗം എന്നീ വിഭാഗങ്ങളിലായിരിക്കും ഉള്‍പ്പെടുന്നത്. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ മുന്‍ഗണനാ വിഭാഗത്തിലും അല്ലാത്തവര്‍ പൊതുവിഭാഗത്തിലുമായിരിക്കും ഉള്‍പ്പെടുന്നത്. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരിലായിരിക്കും പുതുക്കിയ കാര്‍ഡ് നല്‍കുന്നത്.
? റേഷന്‍ കാര്‍ഡ് പതുക്കുന്നതിനുളള അപേക്ഷാഫോം പൂരിപ്പിക്കുന്നതിനു സഹായിക്കുന്നതിന് ആരെയാണു സമീപിക്കേണ്ടത്.
റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ലഘുലേഖ അപേക്ഷാഫോമിനോടൊപ്പം ലഭിക്കുന്നതാണ്. റേഷന്‍ കടക്കാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും കണ്‍ട്രോള്‍ റൂമിന്റെയും സഹായങ്ങള്‍ ആവശ്യമെങ്കില്‍ നേടാവുന്നതാണ്. ടോള്‍ ഫ്രീ നം. 1800-425-1550/1967.
? എന്റെ പേര് കുടുംബത്തിലെ റേഷന്‍ കാര്‍ഡിലാണ്. അതു മാറ്റി ഭര്‍ത്താവിന്റെ വീട്ടിലെ റേഷന്‍ കാര്‍ഡിലാക്കാന്‍ റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനോടൊപ്പം കഴിയുമോ.
കുടുംബത്തിലെ റേഷന്‍ കാര്‍ഡില്‍ നിന്നു പേരു മാറ്റി, മറ്റു കാര്‍ഡുകളില്‍ ചേര്‍ക്കാനോ, പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കാനോ ഈ സമയത്തു കഴിയില്ല. പുതുക്കിയ റേഷന്‍ കാര്‍ഡ് നിലവില്‍ വന്നശേഷം കുടും ബ കാര്‍ഡില്‍ നിന്നു പേരു കുറവ് ചെയ്തു മറ്റു കാര്‍ഡില്‍ ചേര്‍ക്കാം.
? മേല്‍വിലാസം മാറിയിട്ടുണെ്ടങ്കില്‍ കാര്‍ഡ് പുതുക്കുന്ന സമയത്ത് എന്താണു ചെയ്യേണ്ടത്.
മാറിയ മേല്‍വിലാസം താങ്കളുടെ കാര്‍ഡ് ഉള്‍പ്പെട്ടിട്ടുളള താലൂക്കില്‍ തന്നെയാണെങ്കില്‍ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പറേഷന്‍ ഓഫീസുകളില്‍ നിന്നു ലഭിക്കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുളള അപേക്ഷാഫോമിനൊപ്പം ക്യാമ്പുകളില്‍ ഹാജരാക്കുകയാണെങ്കില്‍ മേല്‍വിലാസം മാറ്റാവുന്നതാണ്.
? റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്തു പുതുതായി അംഗങ്ങളുടെ പേരുകള്‍ ചേര്‍ക്കാന്‍ കഴിയുമോ.
2015 ജനുവരി ഒന്നിനു രണ്ടു വയസ് തികഞ്ഞ കുട്ടികളുടെ പേര്, റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാ ഫോമില്‍ എഴുതി ചേര്‍ക്കുകയും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കുകയും ചെയ്താല്‍ കുട്ടികളുടെ പേരു ചേര്‍ക്കാന്‍ കഴിയും.
? റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്തുപോയി. സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ട്. പുതിയ കാര്‍ഡ് ഈ സമയത്ത് ലഭിക്കുമോ.
സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷാഫോമില്‍ അപേക്ഷ സമര്‍പ്പിക്കാം.
? റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്തു സ്ഥലത്തില്ലാത്തവര്‍ക്കു പിന്നീട് അതിനുളള അവസരമുണേ്ടാ? ഓണ്‍ലൈന്‍ മുഖേന റേഷന്‍ കാര്‍ഡ് പുതുക്കാന്‍ സാധിക്കുമോ.
ലഭിക്കും. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിലെ ലലെൃ്ശരല ഹീഴശി വഴിയും, അക്ഷയ, കുടുംബശ്രീ എന്നിവ വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതും കാര്‍ഡുടമയെ തിരിച്ചറിയുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി ബന്ധപ്പെട്ട സപ്ലൈ ഓഫീസ് സന്ദര്‍ശിക്കേണ്ടതുമാണ്.
? വെവ്വേറെ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുളള ഭാര്യയ്ക്കും ഭര്‍ത്താവിനും ഈ കാര്‍ഡുകളില്‍ നിന്നും തങ്ങളുടെ പേരുകള്‍ കുറവു ചെയ്തു കൊണ്ട് പുതിയ കാര്‍ഡ് ഈ സമയത്ത് അനുവദിച്ചു നല്‍കുമോ.
പുതുക്കിയ റേഷന്‍ കാര്‍ഡ് നിലവില്‍ വന്നതിനുശേഷം അതു ചെയ്യാം.
? വനിതാ അംഗങ്ങളുടെ അഭാവത്തില്‍ പുരുഷന്റെ പേരില്‍ കാര്‍ഡ് അനുവദിക്കുമോ.
അനുവദിക്കും.
? റേഷന്‍കാര്‍ഡ് സമീപകാലത്തു നഷ്ടപ്പെട്ടുപോയി. എങ്കില്‍ പുതിയ കാര്‍ഡ് ലഭിക്കുമോ.
ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുളള അപേക്ഷ സഹിതം പുതുക്കലിനുള്ള അപേക്ഷാഫോം സമര്‍പ്പിക്കാം.
? ഫോട്ടോ പതിക്കാത്ത പഴയ കാര്‍ഡാണ് കൈവശമുളളത്. ഈ കാര്‍ഡ് പുതുക്കി ലഭിക്കുമോ.
നിലവില്‍ പ്രാബല്യത്തിലുളള കാര്‍ഡ് അല്ലാത്തതിനാല്‍ പുതുക്കല്‍ പ്രക്രിയ കഴിഞ്ഞശേഷം മാത്രം അപേക്ഷ നല്‍കുക.
? വിധവയും നിര്‍ധനയും ആശ്രയരഹിതയുമായ വനിതയാണെങ്കില്‍ ഞാന്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുമോ.
ഒഴിവാക്കല്‍ മാനദണ്ഡത്തില്‍ വരുന്നില്ലായെങ്കില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.
? ഞാനാണു കുടുംബത്തിലെ മുതിര്‍ന്ന വനിത. എന്നാല്‍, എനിക്കു മരുമകളുടെ പേരിലാണു കാര്‍ഡെടുക്കാന്‍ താല്പര്യമെങ്കില്‍ സാധിക്കുമോ.
മുതിര്‍ന്ന വനിതാ അംഗത്തിന്റെ സമ്മതപത്രം പ്രകാരം സാധിക്കും.
? റേഷന്‍കാര്‍ഡ് പുതുക്കുന്ന സമയത്തു കാര്‍ഡുടമയ്ക്കു ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമുണേ്ടാ.
ഇല്ല. എന്നാല്‍ സബ്‌സിഡി തുക നേരിട്ട് ബാങ്കിലേക്കു മാറ്റുന്ന പദ്ധതി നടപ്പിലാകുമ്പോള്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കേണ്ടി വരും.
? ഫോട്ടോ എടുക്കുന്നതിനായി ക്യാമ്പില്‍ വരുമ്പോള്‍ പഴയ റേഷന്‍കാര്‍ഡ് കൊണ്ടുവരേണ്ടതുണേ്ടാ? മറ്റെന്തെല്ലാം രേഖകള്‍ കൊണ്ടുവരണം? പഴയ റേഷന്‍ കാര്‍ഡ് തിരികെ നല്‍കുമോ.
പഴയ റേഷന്‍കാര്‍ഡ്, പുതുക്കലിനുളള ഫോം, ഫോട്ടോ പതിച്ച മറ്റൊരു തിരിച്ചറിയല്‍ രേഖ, എന്നിവ ക്യാമ്പില്‍ കൊണ്ടുവരേണ്ടതാണ്. ഉദാ: ആമിസ ുമയൈീീസ, ഉൃശ്ശിഴ ഹശരലിരല ലരേ
? നിലവിലുളള റേഷന്‍കാര്‍ഡില്‍ നിന്നു വരുമാനത്തില്‍ കുറവു വരുത്താനാണെങ്കില്‍ കാര്‍ഡ് പുതുക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത്.
വില്ലേജ് ഓഫീസില്‍ നിന്നുളള വരുമാന സര്‍ട്ടിഫിക്കറ്റ് റേഷന്‍കാര്‍ഡ് പുതുക്കാനുളള അപേക്ഷയോടൊപ്പം ഹാജരാക്കിയാല്‍ മതി.
? എപിഎല്‍ കാര്‍ഡ് ബിപിഎല്‍. ആക്കി മാറ്റുന്നതിനു കളക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു. പരിശോധനയും കഴിഞ്ഞു. ഇനി ബിപിഎല്‍ കാര്‍ഡ് ലഭിക്കുമോ? ഇതിനായി അന്വേഷണം നടത്തേണ്ടതായുണേ്ടാ.
റേഷന്‍ കാര്‍ഡ് പുതുക്കി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പില്‍ വരുത്തുന്നതിനുളള നടപടികള്‍ ആരംഭിച്ചതിനാല്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ കാര്‍ഡ് പുതിയ കാര്‍ഡായി ലഭിക്കും.
? കാര്‍ഡുടമയോ അം ഗങ്ങളോ മരിച്ചുപോയാല്‍ കാര്‍ഡ് പുതുക്കുന്നവരെ ഉള്‍പ്പെടുത്താതിരിക്കാന്‍ എന്താണു ചെയ്യേണ്ടത്.
ഡെത്ത് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ മതി.
? ജോലിയുടെ ഭാഗമായി മറ്റൊരു സംസ്ഥാനത്തായിരുന്ന എനിക്ക് അവിടെ റേഷന്‍ കാര്‍ഡുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു സറണ്ടര്‍ ചെയ്തു സര്‍ട്ടിഫിക്കറ്റ് സഹിതം കേരളത്തില്‍ സ്ഥിര താമസമാണ്. ഇവിടെ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ എന്താണു ചെയ്യേണ്ടത്.
പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷയോടൊപ്പം താമസ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാല്‍ പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കും.
? ഗൃഹനാഥ വിദേശത്താണെങ്കില്‍ കുടുംബത്തിലെ കാര്‍ഡ് ആരുടെ പേരില്‍ നല്‍കും? കുടുംബനാഥ തിരികെ വരുമ്പോള്‍ കാര്‍ഡില്‍ ഉടമയുടെ പേരും ഫോട്ടോയും മാറ്റുവാന്‍ കഴിയുമോ.
കുടുംബത്തോടൊപ്പം സ്ഥിരതാമസമില്ലെങ്കില്‍ പുരുഷ അംഗത്തിന്റെ പേരില്‍ കാര്‍ഡ് ലഭിക്കും. കുടുംബനാഥ തിരികെയെത്തുന്ന മുറയ്ക്ക് രേഖകളുടെഅടിസ്ഥാനത്തില്‍ പേരുള്‍പ്പെടുത്തി കാര്‍ഡുടമയെ മാറ്റാം.
? റേഷന്‍ സാധനങ്ങള്‍ ആവശ്യമില്ലെങ്കില്‍ കാര്‍ഡ് പുതുക്കേണ്ടതായുണേ്ടാ? ഒരു അവശ്യരേഖ എന്ന നിലയില്‍ മാത്രം റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുമോ.
റേഷന്‍ വിഹിതം ആവശ്യമില്ലെങ്കിലും റേഷന്‍ കാര്‍ഡ് പുതുക്കി കൈവശം വയ്ക്കാന്‍ സാധിക്കും. പുതുക്കല്‍ ഫോമില്‍ റേഷന്‍ ആവശ്യമുണേ്ടാ എന്ന ചോദ്യത്തിന് 'ഇല്ല' എന്നു മറുപടി നല്‍കുക.
? എന്റെ റേഷന്‍ കാര്‍ഡ് ഇപ്പോഴുളള കടയില്‍ നിന്നു സമീപത്തുളള കടയിലേക്ക് മാറ്റാന്‍ ഇപ്പോള്‍ സാധിക്കുമോ.
റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയായശേഷം മാറ്റാന്‍ കഴിയും.
? പേരിലും മേല്‍വിലാസത്തിലും തിരുത്തലുണെ്ടങ്കില്‍ എന്താണു ചെയ്യേണ്ടത്.
ആവശ്യമായ സാക്ഷ്യപത്രം പുതുക്കല്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച് തിരുത്തലുകള്‍ വരുത്താം.
? നിലവിലുളള കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന താലൂക്കിലല്ല/ ജില്ലയിലല്ല ഇപ്പോള്‍ താമസിക്കുന്നതെങ്കില്‍ കാര്‍ഡ് പുതുക്കുമ്പോള്‍ എന്താണു ചെയ്യേണ്ടത്.
പഴയ മേല്‍വിലാസത്തില്‍ ഫോം വാങ്ങുക. പുതുക്കല്‍ നടപടി അവസാനിച്ചശേഷം പുതിയ ജില്ലയില്‍ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്.
? പുതുതായി പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനോ ഒഴിവാക്കുന്നതിനോ കാര്‍ഡ് പുതുക്കുന്നതോടൊപ്പം കഴിയുമോ.
ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ സാധിക്കും (സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്)
? കേരളത്തില്‍ സ്ഥിരതാമസമല്ലാത്തവര്‍ക്കു റേഷന്‍ കാര്‍ഡ് ലഭിക്കുമോ.
ഇല്ല. കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്കാണു റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്.
? മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനുവേണ്ടിയുളള മാനദണ്ഡങ്ങള്‍ എന്തെല്ലാം.
4.11.2011 se k.D(ssI) \w. 16/2011/X.kz.`.h, 27.04.2012 se k.D (ssI)\w. 112/2012/X.kz.`.h എന്നീ സര്‍ക്കാര്‍ ഉത്തരവുകളില്‍ പരാമര്‍ശിച്ചിട്ടുളള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന മുന്‍ഗണനാ പട്ടികയില്‍ നിന്നാണുമുന്‍ഗണനാ വിഭാഗത്തെ തെരഞ്ഞെടുക്കുന്നത്.
? റേഷന്‍ കടയില്‍ നിന്നു ലഭിച്ച അപേക്ഷാഫോം നഷ്ടപ്പെട്ടുപോകുകയോ പൂരിപ്പിച്ചപ്പോള്‍ തെറ്റിപ്പോവുകയോ ചെയ്താല്‍ വേറെ അപേക്ഷാഫോം ലഭിക്കുമോ.
ഓരോ കാര്‍ഡിനും ഓരോ ഫോം മാത്രമേ പ്രിന്റ് ചെയ്തു വിതരണംനടത്തുകയുള്ളു. ഫോം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതു കാര്‍ഡുടമയുടെ ഉത്തരവാദിത്വമാണ്. വളരെ അടിയന്തര സന്ദര്‍ഭങ്ങളില്‍ ബ്ലാങ്ക് ഫോമുകള്‍ നല്‍കും.
? ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനാണെങ്കിലും മുന്‍ഗണനാ പട്ടികയില്‍ വന്നില്ലെങ്കില്‍ എന്താണു ചെയ്യേണ്ടത്.
പരിശോധനാ കമ്മിറ്റിക്കു പരാതി നല്‍കാവുന്നതാണ്.
? പുതുക്കിയ കാര്‍ഡുകള്‍ നിലവില്‍ വരുമ്പോള്‍ വിവിധ വിഭാഗത്തിലുളള കാര്‍ഡുടമകള്‍ക്കു ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ എന്തൊക്കെയാണ് അവയുടെ നിരക്ക് എത്രയാണ്.
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം മുന്‍ഗണനാ വിഭാഗത്തിന് ആളൊന്നിന് അഞ്ചു കിലോ ഭക്ഷ്യധാന്യം വീതം ലഭിക്കും. എഎവൈ വിഭാഗത്തിന് 35 കിലോ ഭക്ഷ്യധാന്യവും മറ്റുളള വിഭാഗത്തിന് ലഭ്യതയ്ക്കനുസരിച്ച് ഏഴു മുതല്‍ എട്ടു വരെ കിലോ ഭക്ഷ്യധാന്യവുംലഭിക്കും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പില്‍ വരുമ്പോഴുളള നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകും.
? നിലവില്‍ ഒരു കാര്‍ഡിലും പേരില്ലാത്ത ഒരാളുടെ പേര് ഇപ്പോള്‍ പുതുക്കുന്ന റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ? എന്തു രേഖയാണു ഹാജരാക്കേണ്ടത്.
കുട്ടികളാണെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്, മുതിര്‍ന്നവര്‍ക്കു മറ്റൊരു കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്ന രേഖ.
? കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗം രോഗബാധിതയും ക്യാമ്പില്‍ വരാന്‍ കഴിയാത്ത ആളുമാണ്. കുടുംബത്തില്‍ മറ്റു വനിതാ അംഗങ്ങളില്ല. കാര്‍ഡുടമയായ പുരുഷന്‍ മരിച്ചുപോയി എങ്കില്‍ കുടുംബത്തിലെ ഇപ്പോഴുള്ള മുതിര്‍ന്ന അംഗത്തിന്റേ പേരില്‍ കാര്‍ഡ് നല്‍കുമോ.
ഇത്തരത്തിലുളളവര്‍ക്കു കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വകുപ്പ് തലത്തില്‍ ഏര്‍പ്പെടുത്തും.
? എന്റെ കാര്‍ഡ് നിലവില്‍ ബിപിഎല്‍ ആണ്. എന്നാല്‍, സമീപകാലത്തായി എനിക്കു സര്‍ക്കാര്‍ ജോലി ലഭിച്ചു. ഇപ്പോഴുളള കാര്‍ഡില്‍ നിന്നു വേര്‍പെട്ട് എനിക്കുമാത്രമായി പുതിയ കാര്‍ഡും എന്നാല്‍, മറ്റംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യണമെങ്കില്‍ എന്താണ് ചെയ്യേണ്ടത്.
ഒരേ കുടുംബത്തില്‍ താമസിക്കുന്നവര്‍ക്കു രണ്ടു കാര്‍ഡ് അനുവദിക്കാന്‍ നിയമം അനുവദിക്കുന്നില്ല.
? രണ്ടു കുടുംബമാണെങ്കിലും ഒരു വീട്ടിലാണു താമസിക്കുന്നതെങ്കില്‍ നിലവിലുള്ളറേഷന്‍ കാര്‍ഡ് വിഭജിച്ച് രണ്ടു കാര്‍ഡായി നല്കുമോ.
പ്രത്യേക കുടുംബമായി ഒരേ കെട്ടിടത്തില്‍ താമസിക്കുകയും ആ വിവരം പഞ്ചായത്ത് അധികാരികള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്താല്‍ ഇത്തരത്തിലുളള അപേക്ഷകള്‍ പരിഗണിക്കും. എന്നാല്‍, കാര്‍ഡ് പുതുക്കലിനുശേഷം മാത്രം.
? ഫോമുകള്‍ പൂരിപ്പിച്ചു നല്‌കേണ്ട ക്യാമ്പുകള്‍ എവിടെയായിരിക്കും? വിവരങ്ങള്‍എങ്ങനെ അറിയാന്‍ കഴിയും.
റേഷന്‍ കടയ്ക്കു സമീപം കാര്‍ഡുടമകള്‍ക്കു സൗകര്യപ്രദമായ ഇടങ്ങളിലായിരിക്കുംക്യാമ്പുകള്‍ ക്രമീകരിക്കുക. ഈ വിവരം പത്രം മുഖേനയും റേഷന്‍കടയുടമമുഖാന്തിരവും കാര്‍ഡുടമകളെ മുന്‍കൂട്ടി അറിയിക്കും.
? പുതിയ റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ ഇപ്പോഴുള്ള കാര്‍ഡ് നമ്പര്‍ തന്നെയായിരിക്കുമോ.
അതെ. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ കാര്‍ഡ് നമ്പര്‍ മാറിയേക്കാം.
? ആര്‍സിഎംഎസ് (റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം) ഫ്രീസ് ചെയ്തതിനുശേഷം അത്യാവശ്യമായതിനാല്‍ അപേക്ഷിച്ചതിന്‍ പ്രകാരം എനിക്കു താത്കാലിക റേഷന്‍കാര്‍ഡ് നല്കുകയുണ്ടായി. പ്രസ്തുത കാര്‍ഡും ഈ അവസരത്തില്‍ പുതുക്കാന്‍കഴിയുമോ.
കഴിയും.
? റേഷന്‍കാര്‍ഡ് പുതുക്കുന്നതിനായി അപേക്ഷാ ഫോമിനോടൊപ്പം അസല്‍രേഖകളാണോ അതോ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണോ ഹാജരാക്കേണ്ടത്.
ജനന തീയതി സംബന്ധിച്ചു സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും മറ്റു രേഖകള്‍ അസലും ഹാജരാക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതും അസല്‍ പരിശോധനയ്ക്കായി ക്യാമ്പുകളില്‍ കൊണ്ടുവരേണ്ടതുമാണ്.
? ഞാനാണ് വീട്ടിലെ ഏകവനിത. എന്നാല്‍ എന്റെ പേര് ഇപ്പോഴുളള കാര്‍ഡിലില്ല. കുടുംബത്തിലെ കാര്‍ഡിലാണ് എന്റെ പേരുളളത്. ഇതില്‍ നിന്നു കുറവുചെയ്തു കാര്‍ഡുടമയായി എന്റെ ഫോട്ടോ പതിച്ച പുതുക്കിയ കാര്‍ഡ് ലഭിക്കുമോ.
നിലവില്‍ കുടുംബത്തിലെ പുരുഷ അംഗത്തിന്റെ പേരില്‍ കാര്‍ഡ് പുതുക്കിയശേഷം, വനിതാ അംഗത്തിന്റെ പേര് ചേര്‍ത്തു കാര്‍ഡുടമയാക്കാവുന്നതാണ്.
? ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമാണ്. മൂന്നു കുടുംബങ്ങള്‍ ഒരു വീട്ടിലാണ് താമസിക്കുന്നത്. മൂന്നു കാര്‍ഡ് നിലവിലുണ്ട്. ഇവ മൂന്നും പുതുക്കി പുതിയ കാര്‍ഡ് തരുമോ.
മൂന്നു കുടുംബങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം താമസ സര്‍ട്ടിഫിക്കറ്റ് ഉണെ്ടങ്കില്‍ മൂന്നു കാര്‍ഡും പുതുക്കി നല്‍കും.
? കാര്‍ഡുടമയാകാന്‍ താല്പര്യമില്ലാത്ത വനിതയ്ക്കു പുരുഷന്റെ പേരില്‍ തന്നെ കാര്‍ഡ് പുതുക്കി ലഭിക്കുമോ.
കുടുംബം മുന്‍ഗണനാ വിഭാഗത്തില്‍ വരേണ്ടതുണെ്ടങ്കില്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ വനിത കാര്‍ഡുടമയാകണം.
? പുതുക്കിയ കാര്‍ഡുകള്‍ എന്നുമുതല്‍ ലഭിച്ചു തുടങ്ങും? അതുവരെ നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുമോ.
ഇപ്പോഴത്തെ സമയക്രമം അനുസരിച്ച് ഓഗസ്റ്റ് ഒന്നു മുത ല്‍ പുതിയ റേഷന്‍ കാര്‍ഡ് നിലവില്‍വരും. അതുവരെ നില വിലുള്ള കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയും
إرسال تعليق