നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം ശനിയാഴ്ച


മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് വരെ സമര്‍പ്പിക്കാമെന്ന് കലക്ടര്‍ കെ ബിജു അറിയിച്ചു.
ഈമാസം 15 മുതലായിരുന്നു നാമനിര്‍ദേശ പത്രിക സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്ന തീയതി. എന്നാല്‍ ജില്ലയില്‍ ആദ്യ പത്രികകള്‍ ലഭിച്ചത് 19 നായിരുന്നു. മലപ്പുറത്ത് 12 ഉം പൊന്നാനിയില്‍ 11 ഉം പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി എം ഐ ഷാനവാസ് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യു ഡി എഫ് നേതാക്കള്‍ക്കൊപ്പം ഇന്നലെ ഉച്ചക്ക് ശേഷം വയനാട് കലക്ടറേറ്റിലെത്തിയാണ് ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ മുമ്പാകെ അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ ഡി സി സി ഓഫീസിലെത്തി നേതാക്കളുമായി കൂടികാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം പത്രികാസമര്‍പ്പണത്തിനായി പുറപ്പെട്ടത്.
ഉച്ചക്ക് ശേഷം രണ്ടരയോടെ കലക്ടറുടെ ചേമ്പറിലെത്തിയ എം ഐ ഷാനവാസ് മൂന്ന് സെറ്റ് പത്രികയാണ് നല്‍കിയത്. വയനാട് ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ്, മലപ്പുറം ഡി സി സി പ്രസിഡന്റ് ഇ കെ മുഹമ്മദ് കുഞ്ഞി, ഐ സി ബാലകൃഷ്ണന്‍, സി മോയിന്‍കുട്ടി എന്നിവര്‍ ഷാനവാസിനൊപ്പമുണ്ടായിരുന്നു. നേരത്തെ ഡി സി സിയില്‍ നിന്നും യു ഡി എഫ് നേതാക്കളടക്കമുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു.
പി കെ ഗോപാലന്‍, പി വി ബാലചന്ദ്രന്‍, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, എന്‍ ഡി അപ്പച്ചന്‍, റസാഖ് കല്‍പ്പറ്റ, എ കെ അഹമ്മദ്ഹാജി, പി പി ആലി, എ പി ഹമീദ്, കെ കെ ഹംസ, കെ ജെ ദേവസ്യ, എം സി സെബാസ്റ്റ്യന്‍, പ്രവീണ്‍കുമാര്‍, പി കെ അനില്‍കുമാര്‍, സി പി വര്‍ഗീസ്, ഭഗീരഥന്‍പിള്ള തുടങ്ങിയ നേതാക്കളും, ഡി സി സി ഭാരവാഹികളും, കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും നേതാക്കളും സംബന്ധിച്ചു.
മലപ്പുറം ലോക്‌സഭാമണ്ഡലത്തില്‍ സോഷല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി നാസറുദ്ദീന്‍ (47) നാമനിര്‍ദേശ പത്രിക നല്‍കി. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇല്‍യാസും സോഷല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി സ്വാദിഖും നാമനിര്‍ദേശ പത്രിക നല്‍കി.
പൊന്നാനി ലോക്‌സഭാമണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബശീറിന്റെ ഡമ്മിയായി അശ്‌റഫ് കോക്കൂര്‍ പത്രിക നല്‍കി. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 56,847 രൂപയുടെ നിക്ഷേപമുണ്ട്. ഒരു സ്‌കോഡ കാര്‍ സ്വന്തമായുണ്ട്.
സോഷല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി ഇക്‌റാമുല്‍ ഹഖും ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി കെ വി വിനോദും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി ഗണേശനും സോഷല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി അബ്ദുലത്തീഫും നാമനിര്‍ദേശ പത്രിക നല്‍കി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم