മലപ്പുറം: കൗമാരക്കാരുടെ വിളര്‍ച്ച രോഗം തടയുന്നതിന് അയേണ്‍ ഗുളികള്‍ വിതരണം
ചെയ്യുന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ
കുഞ്ഞു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.പി
ജല്‍സീമിയ അധ്യക്ഷയായി.
ആരോഗ്യ, വിദ്യഭ്യാസ, സാമൂഹിക നീതി വകുപ്പുകള്‍ സംയുക്തമായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ ആഴ്ചയില്‍ ഒരിക്കലാണ് ഗുളിക വിതരണം ചെയ്യുക. പരിശീലനം ലഭിച്ച അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ കെ.സി ഗോപി, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ. സുബ്രമണ്യന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി. വിനോദ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. റോസ്‌മേരി, മലപ്പുറം എ.യു.പി സ്‌കൂള്‍ പ്രധാനധ്യാപിക പി. എം. സുജാത സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് സ്വാഗതവും മാസ് മീഡിയ ഓഫീസര്‍ കെ.പി സാദിഖലി നന്ദിയും പറഞ്ഞു.

إرسال تعليق