മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയര്‍ പരിശീലന
കേന്ദ്രം നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍
ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ
പരിശീലന കേന്ദ്രമാണിത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രൈമറി, സെക്കന്‍ഡറി പാലിയേറ്റീവ് യൂനിറ്റുകളുടെ നിലവാരം
മെച്ചപ്പെടുത്തുന്നതിനാണ് പരിശീലന കേന്ദ്രം സ്ഥാപിച്ചത്. ഫീല്‍ഡ്
സ്റ്റാഫിനും പാലിയേറ്റീവ് വൊളന്റിയര്‍മാര്‍ക്കുമുള്ള പരിശീലനം
കേന്ദ്രത്തില്‍ നല്‍കും. പാലീയേറ്റീവ് കെയര്‍ നഴ്‌സിങില്‍
സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും കേന്ദ്രത്തിലുണ്ട്. താലൂക്ക് ആശുപത്രി
സുപ്രണ്ട് ഡോ. ശശിധരന്‍, ഡെപൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മയില്‍ പദ്ധതി
വിശദീകരിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനെജര്‍ ഡോ. വിനോദ്, പി.
ഫൈസല്‍, എ.കെ അബ്ദുല്‍ കരീം, കെ.സി ദേവാനന്ദ്, കെ. ലിജി, ബിന്‍സി എന്നിവര്‍
പ്രസംഗിച്ചു.
പാലിയേറ്റീവ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
Malappuram News
0
إرسال تعليق