പക്ഷിപ്പനി: ബുള്‍സൈയും ചിക്കന്‍ വിഭവങ്ങളും ഒഴി­വാ­ക്കാന്‍ നിര്‍ദേശം

Egg bullseye
മലപ്പുറം: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പാതി വേവിച്ച ബുള്‍സൈയും മറ്റ് ചിക്കന്‍ വിഭവങ്ങളും കഴിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം. ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോ­ഗ­ത്തില്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്­തു.

ഇതേ തുടര്‍ന്ന് ഭക്ഷ്യവില്‍പന ശാലകളില്‍ നിരീക്ഷണം ഊര്‍ജിതമാക്കാന്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറെ ചുമതലപ്പെടു­ത്തി.

കഴിഞ്ഞ മാസം കര്‍ണാടകയിലെ സെന്‍ട്രല്‍ പൗള്‍ട്രി ഡെവലപ്‌­മെന്റ് ഓര്‍ഗനൈസേഷന്‍(സി പി ഡി ഒ) ഫാമില്‍ നിന്നും മുട്ടയോ കോഴിക്കുഞ്ഞുങ്ങളോ വാങ്ങിയ വ്യാപാരികള്‍ അവ നശിപ്പിച്ച് കളയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥലത്തെ വെറ്ററിനറി സര്‍ജന്റെ സാന്നിധ്യത്തില്‍ മുന്‍കരുതല്‍ സ്വീകരിച്ചാവണം നശിപ്പിച്ച് കളയേ­ണ്ടത്.

ജില്ലയില്‍ ഇതുവരെ പക്ഷിപ്പനി റി­പ്പോര്‍ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി. വകുപ്പ് ഉദ്യോഗസ്ഥരും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ കൈകൊള്ളണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ച കോഴികളെ ജില്ലയിലേക്ക് കടത്താതിരിക്കാന്‍ ചെക്ക് പോസ്റ്റില്‍ പരിശോധന ഈര്‍ജിതമാക്കും. പോലീസ്‌­വനം­വാണിജ്യ നികുതി വകുപ്പുകള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കി.

ഊടുവഴികളിലൂടെയുള്ള കടത്ത് തടയുന്നതിനായി മൊബൈല്‍ സ്­ക്വാഡുകളും പ്രവര്‍ത്തിക്കും. ആശുപത്രികളില്‍ ആവശ്യമായ ആന്റി വൈറല്‍ മരുന്നുകള്‍ സ്‌റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ആധികൃതര്‍ അറിയിച്ചു. പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ മനുഷ്യരില്‍ കാണുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്.

ജില്ലയിലെത്തുന്ന ദേശാടനപക്ഷികള്‍ രോഗവാഹകരല്ലെന്ന് ഉറപ്പാക്കുന്നതിനായി പുറത്തൂര്‍, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ നിന്നും പക്ഷികളുടെ വിസര്‍ജ്യങ്ങള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബില്‍ പരിശോധനക്ക് അയക്കാനും യോഗത്തില്‍ തീരുമാനമായി.

Keywords: Kerala, Malappuram, Chicken, Egg, Fever, Collector, Mohan Das, Order, Report, Leave, Karnataka, C.P.D.O, Hospital, Medicine.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم