മലപ്പുറം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹ്മദ്, വിദേശകാര്യ അഡീഷനല്‍ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ നവംബര്‍ 24 ന് നടത്തിയ അദാലത്തില്‍ ലഭിച്ച 400 പരാതികള്‍ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ. അബ്ദുര്‍ റഷീദിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു.
ജനനതീയതി തെറ്റിയതും രേഖകളില്‍ തെറ്റ് വന്നതുമായ പരാതികള്‍ക്ക് പുറമെ കാലതാമസം നേരിടുന്നുവെന്ന പരാതികളും ലഭിച്ചിട്ടുണ്ട്. 132 പരാതികളില്‍ നിലവില്‍ പൊലീസ് കേസുളളതോ അന്വേഷണം നടക്കുന്നതോ ആണ്. ഇത്തരം പരാതികളൊഴിച്ച് ബാക്കിയുളളവ പരിഹരിക്കുന്നതിന്, ഡിസംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ 12 വരെ നവംബര്‍ 24 ലെ അദാലത്തില്‍ പരാതി നല്‍കിയവര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസറെ നേരില്‍ കാണാം.

Keywords: Malappuram, Passport, Minister E. Ahmad, Adalath, Complaint, Police Case, Officer, Malayalam News, Can correct mistakes in passport
إرسال تعليق