പിറകോട്ടുരുണ്ട മണല്‍ലോറി ഇടിച്ച് വിദ്യാര്‍ഥി മരിച്ചു

Malappuram, Valanjeri, Lorry, Accident, Obituary, Kerala, Malayalam News
വളാഞ്ചേരി: അനധികൃത കടവില്‍ നിന്നും മണലെടുക്കാനെത്തിയപ്പോള്‍ കേടായ ടിപ്പര്‍ലോറി കെട്ടിവലിക്കുന്നതിനിടെ കയര്‍പൊട്ടി പിറകോട്ടുരുണ്ട് ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. വലിയകുന്ന് ചോലപ്ര റോഡ് കാളിയാര്‍ വട്ടത്ത് അബ്ദുല്‍ അസീസിന്റെ മകന്‍ മുനീര്‍(17) ആണ് മരിച്ചത്.

ഇരിമ്പിളിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച രാവിലെ എട്ടിനാണ് സംഭവം. തൂതപ്പുഴയില്‍ ചോലപ്ര റോഡിന് സമീപം കാളിയാര്‍ വട്ടത്ത് കടവില്‍ നിന്ന് മണലെടുക്കാനെത്തിയ ലോറി മറ്റൊരു വാഹനത്തില്‍ കെട്ടിവലിക്കുന്നതിനിടെയാണ് കയര്‍ പൊട്ടിയത്.

പിന്നോട്ടുരുണ്ട ലോറിക്കും മതിലിനും ഇടയില്‍ കുടുങ്ങി മുനീറിന്റെ തല തകര്‍ന്നു. നാട്ടുകാര്‍ ഉടന്‍ വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വലിയകുന്ന് ജുമാ മസ്ജിദില്‍ ഖബറടക്കി. ആബിദയാണ് മാതാവ്. സഹോദരങ്ങള്‍: മുജീബ്, മുബീന.

Keywords: Malappuram, Valanjeri, Lorry, Accident, Obituary, Kerala, Malayalam News

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم