മലപ്പുറം: സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡ് (കെ.എസ്.എസ്.ഡബ്‌ള്യു.ഡി) അധ്യക്ഷ ഖമറുന്നിസ അന്‍വറിന്റെ വാഹനത്തിന്റെ സാരഥിയായി താനൂര്‍ മൂച്ചിക്കലിലെ സി. റഹ്മത്തിനെ നിയമിച്ചു.
മൂച്ചിക്കല്‍ ചുങ്കത്ത് പരേതരായ മുഹമ്മദ്കോയ - ഖദിയക്കുട്ടി ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവളായ റഹ്മത്തിന് (43) ഡ്രൈവിംഗ് ജോലി മാത്രമല്ല, ഹരവും ഹോബിയുമാണ്.
ഭര്‍ത്താവും രണ്ട് മക്കളുമുള്ള റഹ്മത്ത് 2001 ലാണ് ഡ്രൈവിംഗ് പഠിച്ചത്. തുടര്‍ന്ന ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങാനായി വനിതാ വികസന കോര്പറേഷന് ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപ വായ്പ എടുത്ത് മാരുതി കാര്‍ വാങ്ങി ബാക്കി തുകകൊണ്ട് 'ന്യൂ ഇന്ത്യ ഡ്രൈവിംഗ് സ്‌കൂള്‍' എന്ന സ്ഥാപനം തുടങ്ങി. ഡ്രൈവിംഗ് പഠിക്കാനായി കൂടുതല്‍ സ്ത്രീകള്‍ വന്നുതുടങ്ങിയതോടു സ്ഥാപനം പച്ച പിടിച്ചു തുടങ്ങി.
പത്തുവര്‍ഷത്തിനിടെ ആയിരത്തിലധികം സ്ത്രികളെ ഡ്രൈവിംഗ് പഠിപ്പിച്ച ആത്മവിശ്വാസം റഹ്മത്തിനുണ്ട്. ഭര്‍ത്താവ് അബ്ദുറസാഖും മകന്‍ റഫീഖും ഡ്രൈവിംഗ് മേഖലയിലെത്തിയതോടെ ഡ്രൈവിംഗ് സ്കൂളിന് കൂടുതല്‍ പ്രശസ്തി നേടാന്‍ കഴിഞ്ഞു.
കെ.എസ്.എസ്.ഡബ്‌ള്യു.ബി അധ്യക്ഷയായി ചുമതലയേറ്റപ്പോള്‍ ഔദ്യോഗിക കാര്‍ ഓടിക്കാന്‍ വനിതാ ഡ്രൈവറെ നിയമിക്കാന്‍ ഖമറുന്നിസ തീരുമാനിക്കുകയയും റഹ്മത്തിനെ ചുമതലയേല്പിക്കുകയും ചെയ്തു. കെ.എല്‍ 1 എ.യു 8911 കാറില്‍ റഹ്മത്ത് ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പോള്‍ ഖമറുന്നീസ അന്‍വറിന് കൂട്ടിന് ഒരു വനിത ഉണ്ടല്ലോ എന്നആശ്വാസമാണ തോന്നുന്നത്.
Keywords: Driving, Women, Malappuram, State, Board-Co- orporation, Husband, Children, India, Kerala.
إرسال تعليق