നിലമ്പൂര്‍: പുഴയില്‍ മീന്‍പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മതില്‍മൂലയിലെ രാമത്ത്പറമ്പില്‍ രാന്‍കുട്ടിയുടെ മകന്‍ അശോകന്‍ (36) ആണ് മരിച്ചത്.
അശോകനെ കാണാത്തതിനെ തുടര്‍ന്ന് ഇന്നു രാവിലെ ആറിന് നടത്തിയ തിരച്ചിലിലാണ് പുഴയോരത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇയാള്‍ മീന്‍ പിടിക്കാന്‍ പോകുന്നയാളെന്ന് നാട്ടുകാര്‍ പറഞ്ഞു. പോത്തുകല്‍ എസ്‌ഐ രാമകൃഷ്ണന്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി തുടര്‍ നടപടി സ്വീകരിച്ചു.
Post a Comment