ലോക ജനസംഖ്യാദിനം: 15 ആരോഗ്യ ബ്ലോക്കുകളില്‍ പരിപാടികള്‍

മലപ്പുറം: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജുലൈ 11 ന് ജില്ലയിലെ 15 ആരോഗ്യ ബ്ലോക്കുകളില്‍ സെമിനാര്‍, ബോധവത്ക്കരണറാലി, എക്‌സിബിഷന്‍, കുടുംബക്ഷേമ മേളകള്‍ എന്നിവ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ജില്ലാതല ഉദ്ഘാടനവും സെമിനാറും 11 ന് രാവിലെ 10 ന് കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ റ്റി.വനജ ഉദ്ഘാടനം ചെയ്യും. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.മുസ്തഫ തങ്ങള്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ കാലിക്കറ്റ് യൂനിവേസിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. റ്റി.പി.അഹമ്മദ് മുഖ്യാതിഥിയാവും.
''സന്തുഷ്ടിയുടെ അടിസ്ഥാനം ചെറിയ കുടുംബം'' വിഷയത്തില്‍ നിലമ്പൂര്‍ അമല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.ഉസ്മാന്‍, പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.കുഞ്ഞിമുഹമ്മദ്, സാമ്പത്തിക ശാസ്ത്ര വകുപ്പ് മേധാവി, പ്രൊഫ. കെ.ഹംസ എന്നിവര്‍ സംബന്ധിക്കും. ആരോഗ്യവകുപ്പ്, ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, ഇ.എം.ഇ.എ. കോളെജ് സാമ്പത്തിക ശാസ്ത്ര വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم