വളാഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി യുവതിയെയും യുവാവിനെയും പോലീസ് പിടികൂടി. കോട്ടപ്പുറം അംബാളിലെ പള്ളത്ത് ഷീജ (30) വൈലത്തൂര്‍ പാറങ്ങോട്ടില്‍ ബശീര്‍ എന്ന ഇമ്മിണി ബശീര്‍ (39) എന്നിവരെയാണ് വളാഞ്ചേരി സി ഐ. എ എം സിദ്ദീഖ്, എസ് ഐ. വി ജി തിലകന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്‌തത്.
തിരൂര്‍ ഡി വൈ എസ് പി. കെ സലീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈലത്തൂര്‍ സ്വദേശി ബശീര്‍ ഒരാഴ്‌ചയായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വൈലത്തൂരിലേക്ക് കഞ്ചാവ് എത്തുന്നത് വളാഞ്ചേരിയില്‍ നിന്നാണെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയായിരുന്നവരെയും പോലീസ് നിരീക്ഷിച്ചിരുന്നു. ഷീജയില്‍ നിന്നും കഞ്ചാവ് വാങ്ങാനെത്തിയ ബശീറിനെ പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം ഇരുവരെയും പിടികൂടുകയായിരുന്നു.
നാല് മൊബൈല്‍ ഫോണും 420 രൂപയും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. തിരൂര്‍ ഡി വൈ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ സീനിയര്‍ സി പി ഒ. എം സത്യനാരായണന്‍, വളാഞ്ചേരി സീനിര്‍ സി പി ഒ മുരളീധരന്‍, എ എസ് ഐ രഘു, സി പി ഒ മരാരായ സാജന്‍, ശ്രീജ പത്മിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
إرسال تعليق