മലപ്പുറം: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ആരംഭിക്കുന്ന വിസ്ഡം സിവില്‍ സര്‍വീസ് പ്രീ കോച്ചിംഗ് സെന്ററുകളും തഅ്‌ലീമുല്‍ ഇസ്‌ലാം ഓര്‍ഫനേജ് ഹൈസ്‌കൂള്‍ സെന്ററിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് ജില്ലയിലെ സെന്ററുകളുടെ ഉദ്ഘാടനം ചെമ്മാട് മക്ക ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി എപി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
2012-13 അദ്ധ്യായന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ജില്ലയിലെ നാല് കേന്ദ്രങ്ങളിലായി പരിശീലനം നല്‍കുന്നത്. എട്ടുമുതല്‍ പ്ലസ് ടു വരെ അഞ്ച് വര്‍ഷത്തേക്കുള്ള പരിശീലനമാണ് പ്രീ കോച്ചിംഗ് സെന്ററുകളിലൂടെ ലക്ഷ്യമിടുന്നത്.
കൊണ്ടോട്ടി ബുഖാരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അല്‍ ഹുദാ സെന്‍ട്രല്‍ സ്‌കൂള്‍ കാടാമ്പുഴ, മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ മേല്‍മുറി എന്നീ സെന്ററുകളുടെ ഉദ്ഘാടനങ്ങള്‍ യഥാ ക്രമം ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ പി.സഫറുള്ള, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.എം സ്വാദിഖ് സഖാഫി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം.എ മജീദ് അരിയല്ലൂര്‍ എന്നിവര്‍ നിര്‍വഹിച്ചു.
ഡോ. ഹുസൈന്‍ രണ്ടത്താണി പ്രൊഫസര്‍ എകെ അബ്ദുല്‍ ഹമീദ്, പ്രൊഫസര്‍ എ മുഹമ്മദ്, അബൂബക്കര്‍ പത്തംകുളം, വിപിഎം ബഷീര്‍, കെ അബ്ദുല്‍ കലാം, ജലീല്‍ സഖാഫി കടലുണ്ടി, വിപിഎം ഇസ്ഹാഖ്, ഡോ നൂറുദ്ധീന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ആശംസകളര്‍പ്പിച്ചു. നാല് കോന്ദ്രങ്ങളില്‍ നടന്ന സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസുകള്‍ക്ക് എ. ഇംതിയാസ് അഹമ്മദ്, എം അബ്ദു റഹ്മാന്‍, പി.കെ അബ്ദു സമദ്, കെപി മുഹമ്മദ് യൂസുഫ് എന്നിവര്‍ നേതൃത്വം നല്‍കി.

കെ. സൈനുദ്ധീന്‍ സഖാഫി, സികെ ശക്കീര്‍, സികെഎം ഫാറൂഖ്, എ ശിഹാബുദ്ധീന്‍ സഖാഫി, എം ദുല്‍ഫുഖാറലി സഖാഫി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിച്ചു.
Post a Comment