നിലമ്പൂര്‍: നിലമ്പൂര്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് കെട്ടിടോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു.
പരിചരണ രംഗത്ത് കൂട്ടായ്മ സൃഷ്ടിക്കുന്നതിന് പൊതുസമൂഹത്തെ വളര്‍ത്തികൊണ്ടുവരുന്നതില്‍ പാലിയേറ്റീവ് പ്രവര്‍ത്തനം വിജയിച്ചുവെന്ന് മന്ത്രി പറഞ്ഞു.
റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം പി വി അബ്ദുല്‍ വഹാബ് നിര്‍വഹിച്ചു. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ട്രെയിനിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. പി ടി ഉമര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ക്ലിനിക്ക് ചെയര്‍മാന്‍ പി എം ഉസ്മാനലി അധ്യക്ഷത വഹിച്ചു.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷേര്‍ളി വര്‍ഗീസ്, ഡോ. സുരേഷ് കുമാര്‍, കെ എം ബഷീര്‍, ടി പി അബ്ദുല്‍ ഹമീദ്, കോട്ട അബ്ദുല്‍ ജലീല്‍, ടി. ബാബുശെരീഫ്, കെ. നൗഷാദ്, യു നരേന്ദ്രന്‍, മുസ്തഫ കളത്തുംപടിക്കല്‍, ഡോ. സ്റ്റെസിന, പി റംല പ്രസംഗിച്ചു.
നാട്ടുകാരുടെയും ഉദാമരതികളുടെയും കൂട്ടായ്മയില്‍ സ്വരൂപിച്ച 25ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. നിലമ്പൂരിലെ വി കെ രമേശ് സൗജന്യമായി നല്കിയ 13സെന്റ് സ്ഥലത്താണ് ചന്തക്കുന്നില്‍ ക്ലിനിക്കിന് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്
English Summery
Palliative care center inaugurated

إرسال تعليق