എടപ്പാള്‍: കെട്ടിട നിര്‍മാണ സൂപ്പര്‍വൈസറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഒഡീഷ സ്വദേശിയായ യുവാവിനെ 14 ദിവസത്തേക്ക് പൊന്നാനി കോടതി റിമാന്‍ഡ് ചെയ്തു.
ശത്തൂര്‍ഭുജ ഷെട്ടിയെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതിയെ പൊന്നാനി സി ഐ പി അബ്ദുല്‍മുനീര്‍ അറസ്റ്റു ചെയ്തത്.
തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായി ആറ് ദിവസത്തേക്ക് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.
English Summery
Odissi native remanded to 14 days
إرسال تعليق