മലപ്പുറം: പിന്നോക്ക ന്യൂനപക്ഷവിഭാഗങ്ങളുടെ സാമൂഹിക വിദ്യഭ്യാസ പുരോഗതിയെ തടസ്സപ്പെടുത്തുന്നവിധം ചിലകേന്ദ്രങ്ങളില്‍ നിന്നും ഉയരുന്ന അടിസ്ഥാനരഹിതവും ദുരുപദിഷ്‌ഠവുമായ വിമര്‍ശനങ്ങളില്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം അതിയായ ഉത്‌കണ്‌ഠ രേഖപ്പെടുത്തി.
മുസ്‌ലിംകളും മലപ്പുറം ജില്ലയും അനര്‍ഹമായി പലതുംനേടുന്നുണ്ടെന്നും ഇത് സാമുദായിക സന്തുലനാവസ്ഥയെ തകര്‍ക്കുന്നു എന്നുമുള്ള ദുഷ്‌പ്രചരണങ്ങളുടെ പ്രത്യാഘാതം ഇവര്‍ മനസ്സിലാക്കുന്നില്ല. കേരളത്തിന്റെ പൊതുസാമൂഹിക വിദ്യഭ്യാസ പുരോഗതിക്കൊപ്പം എത്തിപ്പെടാന്‍ ഇപ്പോഴും മുസ്‌ലിങ്ങള്‍ക്കും മലപ്പുറം ജില്ലക്കും സാധിച്ചിട്ടില്ല എന്ന വസ്‌തുത ഇവര്‍ മറച്ചു വെക്കുകയാണ്. ചില നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമാണ് ഇവര്‍ ഇത്തരം പ്രചരണം നടത്തുന്നത്. ഇത് സാമൂഹിക നീതി തകര്‍ക്കുന്നതും സാമുദായിക ദ്രുവീകരണത്തിനും വര്‍ഗ്ഗീയ ചേരിതിരിവിനും മാത്രം സഹായകമാകുന്നതാണ്. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിന്‌വേണ്ടി സി.പി.എം പോലും ഈ പ്രചരണത്തിന് കൂട്ടുനില്‍ക്കുന്നത് ഫാസിസ്റ്റ് രാഷ്ട്രീയത്തെയും ഭൂരിപക്ഷ വര്‍ഗ്ഗീയതയെയും സഹായിക്കാനേ പര്യാപ്‌തമാകൂ.
ഭൂരിപക്ഷ സമുദായങ്ങളുടെ ന്യായമായ ഏത് ആശങ്കയും പരിഹരിക്കാനും ആവശ്യമായ ചര്‍ച്ചയ്‌ക്കും യു.ഡി.എഫ് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കെ അനാവശ്യ വിവാദങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ്‌തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഹമീദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി. സൈതലവി മാസ്റ്റര്‍, എം.കെ. ബാവ, സെക്രട്ടറിമാരായ ടി.വി. ഇബ്രാഹിം, എം.എ. ഖാദര്‍, അഡ്വ. എം. റഹ്‌മത്തുല്ല എന്നിവര്‍ പ്രസംഗിച്ചു.
English Summery
Muslim League expressed feeling on criticism against them
إرسال تعليق