മര്‍കസ്‌ അലുംനി; ജില്ലാ സമിതി രൂപവത്‌കരിച്ചു

മലപ്പുറം: മര്‍കസ്‌ ആര്‍ട്‌സ്‌ കോളജ്‌, മര്‍കസ്‌ എന്‍ജിനീയറിംഗ്‌ കോളജ്‌, മര്‍കസ്‌ ബോര്‍ഡിംഗ്‌ മദ്‌റസ, മര്‍കസ്‌ യതീംഖാന തുടങ്ങിയ മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന്‌ വിവിധ കാലയളവുകളില്‍ പഠനം പൂര്‍ത്തിയാക്കിയ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്‌മയായ മര്‍കസ്‌ അലുംനിയുടെ പ്രവര്‍ത്തനം ജില്ലയില്‍ ഊര്‍ജിതമാക്കാനും സമൂഹത്തിന്റെ ഉന്നത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ വിദ്യാര്‍ഥികളെ മര്‍കസിന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളകളാക്കാനും വാദീസലാമില്‍ ചേര്‍ന്ന മര്‍കസ്‌ സമ്മേളന ജില്ലാ സംഘാടക സമിതി തീരുമാനിച്ചു.

സയ്യിദ്‌ സൈനുല്‍ ആബിദീന്‍ ജീലാനി കണ്‍വീനറും ഡോ. മന്‍സൂര്‍ അലി, ഡോ. മന്‍സൂര്‍ തറാല, ഉമര്‍ മേല്‍മുറി, സലാം മണ്ണാറക്കല്‍, ലത്വീഫ്‌ കൂട്ടായി, സകരിയ്യ അരീക്കോട്‌, ഫള്‌ലു ഓമച്ചപ്പുഴ, ഗഫൂര്‍ തലക്കടത്തൂര്‍, എന്നിവര്‍ അംഗങ്ങളുമായ ജില്ലാ സമിതിക്ക്‌ യോഗം രൂപം നല്‍കി. സയ്യിദ്‌ ഹുസൈന്‍ അഹമ്മദ്‌ ശിഹാബ്‌ തിരൂര്‍ക്കാട്‌ അധ്യക്ഷത വഹിച്ചു. അലവി സഖാഫി കൊളത്തൂര്‍, പി എം മുസ്‌തഫ മാസ്റ്റര്‍ കോഡൂര്‍, അബ്‌ദു ഹാജി വേങ്ങര സംബന്ധിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post