അരീക്കോട് : മുക്കം കറുത്തപറമ്പില്‍ വെച്ച് ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോഡിംഗ് തൊഴിലാളി മരിച്ചു. കാവനൂര്‍ ഇരിവേറ്റി ചുവരത്ത്കുണ്ടില്‍ കൃഷ്ണദാസ് (35) ആണ് മരണപ്പെട്ടത്. ചെങ്കല്‍ കയറ്റിയ ലോറിയും എതിരെ വന്ന മറ്റൊരു ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്.
അപകടത്തില്‍ പെട്ട ലോറിയിലെ ലോഡിംഗ് തൊഴിലാളിയായിരുന്നു കൃഷ്ണദാസ്. ഭാര്യ: ബിന്ദു, മക്കള്‍: വിജിഷ, വിപിന്‍ദാസ്, വിപിഷ, അമ്മ: ഉണ്ണൂലി. മുക്കം സി ഐ അനില്‍ബാബു മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.
ചെങ്കല്‍ കയറ്റിയ ലോറിയിലെ ഡ്രൈവര്‍ കാവനൂര്‍ ബാലനെ പരിക്കുകളോടെ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summery
Loading worker killed in accident
إرسال تعليق