അരീക്കോട്: കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത് ഉപജാപക സംഘങ്ങളാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ്. കേരളത്തില്‍ മുഖ്യമന്ത്രിയെക്കണ്ട് ഒരു നിവേദനം സമര്‍പ്പിക്കാന്‍ മൂന്ന് മിനുട്ട് സമയം കൊണ്ട് സാധിച്ചെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിട്ടു കൂടി ഒരു വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന് വിദ്യാഭ്യാസ മന്ത്രിയെ കാണാന്‍ മൂന്ന് മണിക്കൂര്‍ സമയമാണ് കാത്തുനില്‍ക്കേണ്ടി വന്നത്.
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് നിറയെ ഉപജാപപകസംഘങ്ങളായിരുന്നു അന്നേരമുണ്ടായിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുഴിമണ്ണയില്‍ ജി എസ് ടി യു മലപ്പുറം ജില്ലാ നേതൃത്വ ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മന്ത്രി ഒരു പ്രതിമക്കു തുല്യമാണ്. മന്ത്രി പോലും അറിയാതെ ഒരു കോക്കസ് ആണ് ഭരണം നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രിയെ താങ്ങേണ്ട കാര്യം കെ എസ് യു വിനില്ലെന്നും മന്ത്രി ഒരു അലങ്കാരം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ സാഹചര്യം കേന്ദ്രത്തെ പറഞ്ഞു മനസ്സിലാക്കുന്നതില്‍ മന്ത്രി പരാജയപ്പെട്ടതാണ് കേരളത്തില്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയൂനിഫോം കിട്ടാതായതിന്റെ കാരണം. വിദ്യാഭ്യാസ വകുപ്പ് മതേതര കാഴ്ചപ്പാടുള്ളരാണ് കൈകാര്യം ചെയ്യേണ്ടതെന്നും വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിക്കെതിരെ നിരവധി ആരോപണങ്ങളാണ് പ്രസംഗത്തിലുടനീളം ജോയി ഉന്നയിച്ചത്.
എസ് എസ് എല്‍ സി, പ്ലസ്ടു, എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും വി എസ് ജോയ് നിര്‍വഹിച്ചു. ജി എസ് ടി യു സംസ്ഥാന സെക്രട്ടറി എം സലാഹുദ്ദീന്‍, വൈസ് പ്രസിഡന്റ് പി എം രവീന്ദ്രന്‍, സെക്രട്ടറി എം കെ സനല്‍കുമാര്‍, കണ്ണൂര്‍ ഡയറ്റ് ലക്ചറര്‍ വിജയന്‍ ചാലോട്, സംസ്ഥാന നിര്‍വാഹക സമിതി അംഗം സി സുരേഷ്, ജില്ലാ പ്രസിഡന്റ് ടി ടി റോയ്‌തോമസ്, സെക്രട്ടറി കെ എല്‍ ഷാജു, വനിതാഫോറം ചെയര്‍പേഴ്‌സണ്‍ ആര്‍ പ്രസന്നകുമാരി പ്രസംഗിച്ചു.
English Summery
KSU don't want to support minister: VS Joy
Post a Comment