തിരൂരങ്ങാടി: ജീവിതം ആരോഗ്യത്തോടെ മരണം സന്തോഷത്തോടെ എന്ന ശീര്‍ഷകത്തില്‍ വെന്നിയൂര്‍ എസ് വൈ എസ്, എസ് എസ് എഫ്, എസ് ബി എസ് സംഘടനകള്‍ സംഘടിപ്പിക്കുന്ന രണ്ട് മാസക്കാലം നീണ്ട് നില്‍ക്കുന്ന ആരോഗ്യ ആത്മീയ ക്യാമ്പയിന് തുടക്കമായി.
ആദ്യഘട്ടമായി സാമൂഹ്യ-വ്യക്തിത്വ വികസന സെമിനാര്‍ നടന്നു. ക്യാമ്പയിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യ സെമിനാര്‍, ഹെല്‍ത്ത് ഗൈഡ്, വൃക്ഷത്തൈ വിതരണം, പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ പദ്ധതികള്‍, ഹെല്‍ത്ത് കാര്‍ഡ്, ഔഷധ പെട്ടി, ബോധവത്ക്കരണ കൊളാഷ്, പോസ്റ്റര്‍, സി ഡി പ്രദര്‍ശനം തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തനങ്ങളും വിശുദ്ധ റമസാനില്‍ മത പഠനക്ലാസ്, സ്വലാത്ത് മജ്‌ലിസ്, റിലീഫ് പ്രവര്‍ത്തനങ്ങള്‍, ഹജ്ജ് ക്ലാസ്, ബദര്‍ മൗലിദ് തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ക്യാമ്പയിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടക്കല്‍ ജെ സി ഐ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച സാമൂഹ്യ - വ്യക്തിത്വ വികസന സെമിനാര്‍ ഡോ. ഉസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ഹംസ അഞ്ചുമുക്ക് മോട്ടിവേഷന്‍ ക്ലാസെടുത്തു. കെ വി കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാര്‍, പി കോയമാസ്റ്റര്‍, കെ ഷാജി, എ നാസര്‍, എം പി ആലസന്‍ കുട്ടി ഹാജി, എം പി ഉമര്‍ പ്രസംഗിച്ചു.
English Summery
Health-spiritual campaign starts
إرسال تعليق