മലപ്പുറം: ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം ഫയര്‍മാന്‍ ട്രെയിനിയുടെ പരിശോധനക്ക് അനുവദിച്ച ദിവസം പങ്കെടുക്കാന്‍ കഴിയാത്തതും വിവിധ കാരണങ്ങളാല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം.
മുന്‍ ദിവസം അനുവദിക്കപ്പെട്ട അതേ സമയത്തുതന്നെ പുതുതായി അനുവദിച്ച ദിവസവും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി ജില്ലാ പി എസ് സി ഓഫീസിലെത്തണം. പഴയതീയതി, പുതിയ തീയതി ബ്രാക്കറ്റില്‍ യഥാക്രമം: മെയ് 30 (ജുലൈ 21), മെയ് 31 (ജുലൈ 23), ജൂണ്‍ ഒന്ന് (മെയ് 24), ജൂണ്‍ രണ്ട് (മെയ് 24), ജൂണ്‍ നാല്, അഞ്ച്, ആറ് (മെയ് 26), ജൂണ്‍ ഏഴ്, എട്ട്, 11 (ജുലൈ 27), ജൂണ്‍ 12,13,14,15,16 (ജുലൈ 28), ജൂണ്‍ 18,19,20,21,22 (ജുലൈ 30), ജൂണ്‍ 23,25,26,27,28 (ജുലൈ 31), ജൂണ്‍ 29,30,ജുലൈ രണ്ട്,മൂന്ന്,നാല്(ഓഗസ്റ്റ് ഒന്ന്), ജുലൈ അഞ്ച്,ആറ്,ഏഴ്,ഒമ്പത്,10,11 (ഓഗസ്റ്റ് രണ്ട്), ജുലൈ 12,13,16,17,19,20 (ഓഗസ്റ്റ് മൂന്ന്).
إرسال تعليق