മലപ്പുറം : മേഖല എസ് വൈ എസിനു കീഴില്‍ എല്ലാ വെളളിയാഴ്ചകളിലും കോട്ടപ്പടി സുന്നി ജുമാ മസ്ജിദില്‍ സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഫത്ഹുല്‍ മുഈന്‍ പണ്ഡിത ദര്‍സിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന പണ്ഡിത സമ്മേളനം ജൂലൈ മൂന്നിന് മലപ്പുറം വാദിസലാം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് കേന്ദ്ര മുശാവറ അംഗം കോട്ടൂര്‍ ഉസ്താദിന്റെ പ്രാര്‍ഥനയോടെ സമ്മേളനത്തിന് തുടക്കമാകും.
'ജിഹാദ്; അര്‍ഥവും ആശയവും' എന്ന് വിഷയത്തില്‍ നടക്കുന്ന സംഗമത്തില്‍ നവലോകത്തിന്റെ വിചാര ബോധങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ശരിയായ ഉത്തരം നല്‍കുന്നതോടൊപ്പം ജിഹാദിന്റെ ഖുര്‍ആനിക മാനവും രാഷ്ട്രീയ തത്വവും ഭരണ-രാഷ്ട്ര തന്ത്രപരമായ ഇസ്‌ലാമിക സംവിധാനവും ചര്‍ച്ച ചെയ്യും.
വിഷയാവതരണത്തിനും സംശയ നിവാരണത്തിനും ശൈഖുനാ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ പ്രാര്‍ഥനയോടെ വൈകീട്ട് നാല് മണിക്ക് സമ്മേളനം സമാപിക്കും.
സംഗമത്തില്‍ പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, തിരൂരങ്ങാടി ഖാസി ഒ കെ അബ്ദുല്ല കുട്ടി മഖ്ദൂമി, ഇസ്മാഈല്‍ ബാഖവി, ഹസന്‍ ബാഖവി പല്ലാര്‍, കൊളത്തൂര്‍ അലവി സഖാഫി, ബഷീര്‍ അഹ്‌സനി വടശ്ശേരി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, പൊന്മള അബ്ദുനാസര്‍ സഖാഫി സംബന്ധിക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പ് വാദിസലാമില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കണ്‍വീനര്‍ അറിയിച്ചു.
Post a Comment