മലപ്പുറം: ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവം ജൂലൈ 7 , 8 തീയതികളില്‍ മക്കരപ്പറമ്പില്‍ നടക്കും. സ്റ്റേജിതര മത്സരങ്ങള്‍ 4, 5 , 6 തീയതികളിലായി മലപ്പുറം കുടുംബശ്രീ കോണ്‍ഫറന്‍സ് ഹാള്‍, നെഹ്‌റു യുവ കേന്ദ്ര കോണ്‍ഫറന്‍സ് ഹാള്‍, ജില്ലാ സാക്ഷരതാമിഷന്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.
നാല്, ഏഴ് തുല്യതാ പഠിതാക്കള്‍ , പത്താംതരം തുല്യതാ പഠിതാക്കള്‍, പ്രേരക്മാര്‍ എന്നീ വിഭാഗത്തിലാണ് മത്സരം നടക്കുക.
ഗ്രാമ, ബ്ലോക്ക്, മുനിസിപ്പല്‍ തലങ്ങളില്‍ നടത്തിയ മത്സരങ്ങളില്‍ നിന്നും വജയികളായവരാണ് ജില്ലാ തലത്തില്‍ മാറ്റുരക്കുന്നത്. ആയിരത്തോളം വരുന്ന മത്സരാര്‍ത്ഥികളുടെ കലാപ്രകടനത്തിന് ജനകീയ പങ്കാളിത്തത്തോടെയാണ് ആദിത്യമരുളുന്നത്. മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി മുഹമ്മദ് മാസ്റ്റര്‍ ചെയര്‍മാനായ സംഘാടക സമതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏഴാംതീയതി രാവിലെ ടി.എ അഹമ്മദ് കബീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അദ്ധ്യക്ഷത വഹിക്കും. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും.
എട്ടിന് വൈകുന്നേരം സമാപന സമ്മേളനവും സമ്മാന വിതരണവും നടക്കും. നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Key words: Kerala, Malappuram,Makkaraparamba, Continuation educational fest
إرسال تعليق