മലപ്പുറം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസാണ് കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.
യു.കെ.ജി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ആറ് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. എ.ഡി.എം. എന്‍.കെ. ആന്റണി, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ സി. മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.
إرسال تعليق