പരപ്പനങ്ങാടി: പോത്തുകളെ മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ താനൂരിലെ അറക്കല്‍ അബ്ദുര്‍റസാഖി(40)നെയും കണ്ടെത്തിയ രണ്ട് പോത്തുകളെയും ജൂലൈ രണ്ടിന് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ആഴ്ച പൂരപ്പുഴയോരത്ത് കെട്ടിയിട്ട ചുക്കാന്‍ അബ്ദുലത്വീഫിന്റെ ഒരു ലക്ഷത്തോളം രൂപ വില വരുന്ന രണ്ട് പോത്തുകളെയാണ് കയര്‍ മുറിച്ച് കടത്തിക്കൊണ്ട് പോയത്. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോത്തുകളെ റെയില്‍പാത വഴി നടത്തിച്ചാണ് കൊണ്ടുപോയതെന്നും കോട്ടക്കടവിന് സമീപത്ത് വെച്ച് ചരക്ക് ഓട്ടോറിക്ഷയില്‍ കയറ്റി ബാലുശ്ശേരി ചന്തയില്‍ എത്തിക്കുകയായിരുന്നു.
പോത്തുകളെ ചന്തയില്‍ എത്തിച്ച് ഇറക്കിയ ശേഷം ചാര്‍ജ് നല്‍കാന്‍ പണം തികയാതെ വന്നപ്പോള്‍ പ്രതി അബ്ദുര്‍റസാഖ് ഓട്ടോ ഡ്രൈവര്‍ക്ക് തന്റെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ നല്‍കുകയായിരുന്നു. ഈ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
إرسال تعليق