മലപ്പുറം: ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്തും. ജൂലൈ രണ്ടിന് പെരിന്തല്‍മണ്ണയിലാണ് ഉദ്ഘാടനം.
രാവിലെ 10 ന് അയിഷ ടവറില്‍ നടക്കുന്ന പരിപാടിയില്‍ നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി, നഗരസഭാ അധ്യക്ഷ കെ.സുധാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ ഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡി.എം.ഒ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജൂലൈ മൂന്നിന് മലപ്പുറം മണ്ഡലത്തിലെ അവലോകന യോഗം മലപ്പുറം നഗരസഭാ ഹാളില്‍ രാവിലെ 10 ന് പി.ഉബൈദുള്ള എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരും. ജനപ്രതിനിധികളും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുക്കും.
English Summery
Analysis meet of rainy disease on July 2
إرسال تعليق