പരപ്പനങ്ങാടി: പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചില്‍ കടലാക്രമണം രൂക്ഷമായി. ഫിഷ്‌ലാന്റ് സെന്റര്‍ പുര്‍ണമായും തകര്‍ന്നു.
ശൈഖിന്റെ പള്ളി മുതല്‍ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ വരെയുള്ള തീരത്തെ 50 ഓളം കുടുംബങ്ങളാണ് കടല്‍ക്ഷോഭ ഭീഷണിയില്‍ കഴിയുന്നത്.
നേരത്തെ തകര്‍ന്ന ഫിഷ് ലാന്‍ഡിംഗ് സെന്ററിന്റെ പ്ലാറ്റ് ഫോമാണ് ഇപ്പോള്‍ പൂര്‍ണമായി തകര്‍ന്നത്. ഇതിന്റെ താഴ്ഭാഗത്ത് നിന്നും മണ്ണ് പൂര്‍ണമായും തിരമാല വലിച്ചുകൊണ്ട് പോയതിനാല്‍ നിലംപൊത്തുമെന്ന ഭീതിയിലാണ് മത്സ്യതൊഴിലാളികള്‍. പലയിടങ്ങളിലും കടല്‍ഭിത്തി തകര്‍ന്നിട്ടുണ്ട്.
English Summery
50 families in threat in sea attack
Post a Comment