മലപ്പുറം: സംസ്ഥാന വനിതാ കമ്മീഷന്‍ ജുലൈ അഞ്ചിന് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ അദാലത്ത് നടക്കും. പുതിയ പരാതികളും കമ്മീഷന്‍ സ്വീകരിക്കും. സ്ത്രീകളുടെ സ്വാതന്ത്ര്യം, സ്വത്ത്, ജീവന്‍ എന്നിവയ്ക്ക് ഭീഷണിയാവുന്ന തരത്തിലുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന്‍ സ്വീകരിക്കുക.
കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി, കമ്മീഷന്‍ അംഗം അഡ്വ.നൂര്‍ബീന റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 10 ന് തുടങ്ങുന്ന അദാലത്തില്‍ ജില്ലയില്‍ നിന്നും നേരത്തെ ലഭിച്ച 60 പരാതികളില്‍ ബന്ധപ്പെട്ടവരില്‍ നിന്നും തെളിവെടുക്കും.
സാമൂഹികക്ഷേമ വകുപ്പ്, ജില്ല ജാഗ്രതാ സമിതി, പൊലീസ് വനിതാ സെല്‍ എന്നിവയിലെ പ്രതിനിധികള്‍ ഉള്‍പ്പെടെ മൂന്ന് ബൂത്തുകളിലായാണ് പരാതികള്‍ പരിഗണിക്കുക. കൗണ്‍സലിങ് സൗകര്യവും അദാലത്തിലുണ്ടാവും.
English Summery
Women commission Adalat
Post a Comment